തലശേരിയിൽ ക്ഷേത്ര കവർച്ച: ഭണ്ഡാരത്തിൽ നിന്നും പണം കവർന്നു

google news
sf

തലശ്ശേരി :തലായി ശ്രീ ബാലഗോപാല ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരത്തിൻ്റെ പൂട്ട് തകർത്ത് കവർച്ച നടത്തി.50,000 ത്തോളം രൂപ ഭണ്ഡാരത്തിൽ നിന്നും നഷ്ടമായി. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ഭണ്ഡാരം തകർത്തത് ക്ഷേത്രക്കാരുടെശ്രദ്ധയിൽപ്പെടുന്നത് ഞായറാഴ്ച സന്ധ്യക്കാണ്.  

ഉടൻ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ്ക്ഷേത്രത്തിലെ സി.സി.ടി വി പരിശോധിച്ചു. മോഷ്ടാവിൻ്റെ ദൃശ്യങ്ങളടങ്ങുന്ന വീഡിയോ ശേഖരിച്ച് അന്വേഷണം നടന്നു വരികയാണ്. ക്ഷേത്രത്തിന്റെ പിൻ ഭാഗത്തെ മതിൽ ചാടിയാണ് മോഷ്ടാവ് അകത്ത് കടന്നത്. ക്ഷേത്രത്തിലെ മറ്റ് രണ്ട് ഭണ്ഡാരങ്ങ ളം തകർക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. രണ്ട് മാസം മുൻപാണ് ഭണ്ഡാരം തുറന്ന് ക്ഷേത്ര കമ്മിറ്റി പണം എടുത്തത് 'പുലർച്ചെ മൂന്ന് മണിക്കാണ് കവർച്ച നടന്നതെന്നാണ് കരുതുന്നത് 'ക്ഷേത്രം സെക്രട്ടറി കെ.സന്തോഷ് കുമാർ തലശേരി പോലിസിൽ പരാതി നൽകി.
 

Tags