കണ്ണൂരിൽ ക്ഷേത്രോത്സവ സ്ഥലത്ത് നിന്നും വയോധികയുടെ അഞ്ചര പവൻ്റെ മാലകവർന്ന യുവതികൾ റിമാൻഡിൽ

Young women who stole a five-and-a-half-carat necklace from an elderly woman at a temple festival in Kannur are in remand.

 
പിലാത്തറ: ക്ഷേത്ര കളിയാട്ട സ്ഥലത്ത് തൊഴാനെത്തിയ വൃദ്ധയുടെ അഞ്ചര പവൻ്റെ സ്വർണ മാല കവർന്ന നാലംഗ സംഘത്തിലെ രണ്ടു പേർ റിമാൻഡിൽ കർണ്ണാടക കോലാർ ഭാരതി നഗർ സ്വദേശി നാരായണൻ്റെ മകൾ വിരാജ് പേട്ട ഇന്ദിര നഗർ ചാമുണ്ഡേശ്വരി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന അനിത (38), വിരാജ് പേട്ട ടവർ ഗേറ്റിന് സമീപത്തെ രാമയ്യയുടെ മകൾ ആർ. ഗീത (40) എന്നിവരെയാണ് പെരിങ്ങോം എസ്. ഐ. സവ്യസാചിയും സംഘവും അറസ്റ്റു ചെയ്തത്.പാണപ്പുഴ പറവൂരിലെ പി.വി. രോഹിണിയുടെ (76) മാലയാണ് പ്രതികൾ കവർന്നത്. 

ഞായറാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്ക് മാതമംഗലം പുലിയൂർ കാളി ക്ഷേത്രത്തിൽ വെച്ചാണ് മോഷണം. ക്ഷേത്രത്തിൽ വെച്ച് തിക്കിതിരക്കിയ നാലംഗ സ്ത്രീകളുടെസംഘമാണ് മാലകവർന്നത്. വയോധികയുടെ കഴുത്തിൽ നിന്നും ലോക്കറ്റ് ഉൾപ്പെടെയുള്ള അഞ്ചര പവൻ്റെ മാലകവർന്ന നാലംഗസംഘം രക്ഷപ്പെടുകയായിരുന്നു. ക്ഷേത്രത്തിൽ സ്ഥാപിച്ചനിരീക്ഷണ ക്യാമറയിൽ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിരുന്നു.

തുടർന്ന് നാട്ടുകാർ ഇവരെ തടഞ്ഞുവെച്ചു പെരിങ്ങോം പൊലിസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയാണ് യുവതികളെ കസ്റ്റഡിയിലെടുത്തത് ഇവർ പൊട്ടിച്ചെടുത്ത മാല കിട്ടിയിട്ടില്ല. കൂടെയുണ്ടായിരുന്ന രണ്ട് സ്ത്രീകൾ ഓടി രക്ഷപ്പെട്ടിരുന്നു ഇവരുടെ കൈവശമാണ് മാലയുണ്ടായിരുന്നുവെന്ന് സംശയിക്കുന്നു കൂട്ടു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പയ്യന്നൂർകോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

Tags