മുഴപ്പിലങ്ങാട് ശ്രീ കുറുമ്പ ക്ഷേത്രത്തിൽ ഡി.ജെ അനുവദിക്കില്ലെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ

Temple committee officials say DJs will not be allowed at Muzhappilangad Sree Kurumba Temple.

കണ്ണൂർ: മുഴപ്പിലങ്ങാട് ശ്രീ കൂറുംബ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെതാലപ്പൊലി മഹോത്സവം മാർച്ച് ഏഴ് മുതൽ മൂന്നു ദിവസങ്ങളിലായി വിവിധ പരിപാടികളോടെ നടക്കുമെന്ന് ക്ഷേത്രക്കമ്മിറ്റി പ്രസിഡൻ്റ് എ. പ്രേമനും ജനറൽ സെക്രട്ടറി എൻ വി രാജീവൻ എന്നിവർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ക്ഷേത്രത്തിലേക്കുള്ള കലശമെടുക്കുന്നവർ ചെണ്ടമേളത്തോടെ വരണമെന്നുംപൊതു ജനങ്ങൾക്ക്ബുദ്ധിമുട്ടുണ്ടാക്കുന്ന ഡി ജെ ഒഴിവാക്കണമെന്നും ഭാരവാഹികൾആവശ്യപ്പെട്ടു. 

tRootC1469263">

5 ചെണ്ടക്കാരെ മാത്രമേ ഒരു കലശത്തോടൊപ്പം അനുവദിക്കുകയുള്ളൂ. 88 കലശങ്ങൾ ഇക്കുറി വരുമെന്ന് പ്രതീക്ഷിക്കുന്നു. രാഷ്ട്രീയ കലശങ്ങൾ അനുവദിക്കില്ലെന്ന് ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പൊലിസിൻ്റെയും സംയുക്ത യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. അക്രമങ്ങളും ഗതാഗത തടസങ്ങളും ഒഴിവാക്കാൻ ഭക്തജനങ്ങൾ സഹകരിക്കണം.ക്ഷേത്രത്തിലേക്ക് വരുന്നകലശത്തിന് രജിസ്ട്രേഷൻ ആരംഭിച്ചതായും ആറിന് അവസാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.വാർത്താ സമ്മേ ളനത്തിൽ ട്രഷറർ, സി സുരേഷ്ബാബു, വട്ടേപ്രത്ത് പവിത്രൻ ,കെടി രാജേഷ് എന്നിവരും പങ്കെടുത്തു.

Tags