15 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ക്ഷേത്രം കോമരത്തിന് 23 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു

Temple man sentenced to 23 years in prison and fine for attempting to rape 15-year-old girl
Temple man sentenced to 23 years in prison and fine for attempting to rape 15-year-old girl

കണ്ണൂർ : പോക്സോ കേസിൽ പ്രതിയായ ക്ഷേത്രം കോമരത്തിനെ 23 വർഷം കഠിനതടവിനും 15000 രൂപ പിഴയടക്കാനും കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ  കോടതി ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ ഏഴു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്ന് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ്  ജലജാറാണി ഉത്തരവിട്ടു.

tRootC1469263">

എടക്കാട് പൊലിസ് സ്റ്റേഷൻ പരിധിയിലെ ഒരു ക്ഷേത്രത്തിലെ അന്തിത്തിരി യനും കോമരവുമായ കെ.വി അനിൽകുമാറിനെ (56)യാണ് കുറ്റക്കാരനെന്ന് കണ്ട് കോടതി ശിക്ഷിച്ചത്. 2024 ജനുവരി മാസം അവസാനത്തെ ആഴ്ച്ചയിൽ വൈകിട്ട് അഞ്ചു മണിക്ക് ക്ഷേത്രത്തിൽ തൊഴാനെത്തിയ 15 വയസുകാരിയെ ആൾപെരുമാറ്റമില്ലാത്ത സ്ഥലത്തേക്ക് ബലപ്രയോഗത്തിലൂടെ നിർബന്ധിതമായി കൂട്ടിക്കൊണ്ടു പോയി അനിൽകുമാർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പ്രൊസിക്യുഷൻ കേസ്.പ്രൊസികൃഷന് വേണ്ടി  അഡ്വ.പീതകുമാരി ഹാജരായി.എടക്കാട് പൊലീസ് ഇൻസ്പെക്ടർ എം.വിബിജുവാണ് കേസ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

Tags