മലബാറിലെ ക്ഷേത്രഭരണം: ഹൈകോടതി വിധി നടപ്പിലാക്കണമെന്ന് കേരള സ്‌റ്റേറ്റ് ടെംപിൾ എംപ്ളോയിസ് കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ

Temple Administration in Malabar: Kerala State Temple Employees Coordination Committee Office-Bearers Demand Implementation of High Court Verdict

കണ്ണൂർ:  മലബാർ ദേവസ്വം ബോർഡിൽ അഴിമതിക്കാരായ ട്രസ്‌റ്റി മാരും ഉദ്യോഗസ്ഥ ലോബിയും 1961 ലെ പഴയ മദിരാശി നിയമം മാറ്റാതിരിക്കാൻ കുതന്ത്രം മെനയുകയാണെന്ന് കേരള സ്‌റ്റേറ്റ് ടെംപിൾ എംപ്ളോയിസ് കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 1992 ൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു അനുകൂല വിധി പ്രഖ്യാപിച്ചതാണ് ഇതു സുപ്രീം കോടതി ശരിവെച്ചതാണ് . എന്നാൽ ഈ വിധി നടപ്പിലാക്കാതെ മാറി മാറി വരുന്ന സർക്കാരുകൾ അട്ടിമറിച്ചു. 

ചീഫ് സെക്രട്ടറി പല തവണ കോടതി അലക്ഷ്യ കേസിൽ ഹാജരായിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല മലബാർ ദേവസ്വം ബോർഡിൽ കേരളത്തിലെ നിയമം നടപ്പിലാക്കാത്തത് ചിലരുടെ സ്ഥാപിത താൽപര്യം സംരക്ഷിക്കാനാണ്. ഇതുകാരണം എട്ടായിരത്തോളം വരുന്ന ജീവനക്കാർക്ക് കഴിഞ്ഞ ഒരു വർഷമായി ശമ്പളം കിട്ടുന്നില്ല. ഇതുകാരണം ജീവനക്കാർ പട്ടിണിയിലാണ്. കഴിഞ്ഞ കാലയളവിൽ ശമ്പള കുടിശികയും നൽകുന്നില്ല. 

തിരുവിതാംകൂർ ദേവസ്വം ശബരിമല, കാടാമ്പുഴ, ഏറ്റുമാനൂർ എന്നീ ക്ഷേത്രങ്ങളിലെ വരുമാനം മറ്റു ക്ഷേത്രങ്ങൾക്കു കൂടി വീതിച്ചു നൽകുമ്പോൾ മലബാറിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്നവരുമാനം പോലും മറ്റു ക്ഷേത്രങ്ങളിലെ സാമ്പത്തിക ബാദ്ധ്യത തീർക്കാൻ ലഭിക്കുന്നില്ല. സർക്കാരിൻ്റെ നിഷേധാത്മക നിലപാടുകൾക്കെതിരെ കേരള പിറവി ദിനമായ നവംബർ ഒന്നിന് പയ്യന്നൂർ ഗാഡി പാർക്കിൽ പ്രതിഷേധ കൂട്ടായ്മ നടത്തും ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന കൂട്ടായ്മയിൽ മലബാറിലെ ക്ഷേത്രം ജീവനക്കാർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ചെയർമാൻ വിവി ശ്രീനിവാസൻ , വൈസ് ചെയർമാൻ എം.വി ശശി, ജോ. കൺവീനർ പി. ശ്രീജേഷ് നമ്പീശൻ എന്നിവർ പങ്കെടുത്തു.

Tags