കുരുന്നുമനസ്സുകൾ കീഴടക്കി അധ്യാപകരുടെ ചുവടുകൾ ; പയ്യന്നൂർ സെൻ്റ് മേരീസ് പ്രീ-പ്രൈമറിയിൽ ആവേശോജ്ജ്വലമായ പ്രവേശനോത്സവം

Teachers' footsteps conquer children's minds; An exciting entrance ceremony at St. Mary's Pre-Primary, Payyannur

പുതിയ അധ്യയന വർഷത്തിൽ എൽ.കെ.ജി വിഭാഗത്തിലേക്ക് 97 കുട്ടികളും യു.കെ.ജി വിഭാഗത്തിലേക്ക് 100 കുട്ടികളുമാണ് ഇവിടെ പ്രവേശനം നേടിയത്. വിദ്യാലയത്തിൻ്റെ പടവുകൾ കയറിയെത്തിയ കുട്ടിപ്പട്ടാളത്തിന് ആവേശോജ്ജ്വലമായ സ്വീകരണമാണ് സ്കൂൾ അധികൃതർ ഒരുക്കിയത്.

 പയ്യന്നൂർ : പുഞ്ചിരി തൂകിയും ചിലർ കണ്ണീരണിഞ്ഞും കൗതുകത്തോടെയും സ്കൂൾ മുറ്റത്തേക്ക് ആദ്യമായെത്തിയ കുരുന്നുകളെ പാട്ടും നൃത്തവുമായി വരവേറ്റ് അധ്യാപകർ. പയ്യന്നൂര് സെൻ്റ് മേരീസ് പ്രീ-പ്രൈമറി സ്കൂളിലെ പ്രവേശനോത്സവമാണ് അധ്യാപകരും വിദ്യാർഥികളും ചേർന്ന് ആഘോഷമാക്കിയത്.

പുതിയ അധ്യയന വർഷത്തിൽ എൽ.കെ.ജി വിഭാഗത്തിലേക്ക് 97 കുട്ടികളും യു.കെ.ജി വിഭാഗത്തിലേക്ക് 100 കുട്ടികളുമാണ് ഇവിടെ പ്രവേശനം നേടിയത്. വിദ്യാലയത്തിൻ്റെ പടവുകൾ കയറിയെത്തിയ കുട്ടിപ്പട്ടാളത്തിന് ആവേശോജ്ജ്വലമായ സ്വീകരണമാണ് സ്കൂൾ അധികൃതർ ഒരുക്കിയത്.

Teachers' footsteps conquer children's minds; An exciting entrance ceremony at St. Mary's Pre-Primary, Payyannur2

പ്രധാനധ്യാപിക സിസ്റ്റർ ഡീനയുടെ നേതൃത്വത്തിൽ 22 അധ്യാപകരും 4 അനധ്യാപകരും ചേർന്നാണ് വേദിയിൽ പാടിയും ആടിയും പ്രവേശനോത്സവം നവ്യാനുഭവമാക്കിയത്. അധ്യാപകരുടെ തകർപ്പൻ പ്രകടനം കണ്ടതോടെ ഭയവും സങ്കടവും മാറി കുരുന്നുകളും അവർക്കൊപ്പം ചേർന്നു.

Teachers' footsteps conquer children's minds; An exciting entrance ceremony at St. Mary's Pre-Primary, Payyannur3

കൈയ്യടിച്ചും ആർത്തുവിളിച്ചും കുട്ടികൾ കൂടിയായപ്പോൾ സ്കൂൾ മുറ്റം ഉത്സവപ്പറമ്പായി മാറി. കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുന്നതിനും അവരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും വേണ്ടിയാണ് അധ്യാപകർ തന്നെ നേരിട്ട് കലാപരിപാടികളുമായി രംഗത്തിറങ്ങിയത്.

Tags