കണ്ണൂർ കുറുവയിൽ പിക്കപ്പും കാറും കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു

Teacher dies in collision between pickup and car in Kuruva, Kannur
Teacher dies in collision between pickup and car in Kuruva, Kannur


 
കണ്ണൂർ : കണ്ണൂർ സിറ്റി കുറുവയിൽ പിക്കപ്പും കാറും കൂടിയിടിച്ച് വയനാട് പിണങ്ങോട് സ്വദേശിനിയായ അധ്യാപിക മരിച്ചു. ചോലപുറം വീട്ടിയേരി വീട്ടിൽ ശ്രീനിതയാണ് (32) ചാല മിംസ് ആശുപത്രിയിൽ  ചികിൽസയിലിരിക്കെ മരണമടഞ്ഞത്..  ഭർത്താവ് ജിജിലേഷ്, മക്കളായ ആരാധ്യ , ആത്മിക എന്നിവർക്ക് പരിക്കേറ്റു.

tRootC1469263">

ഞായറാഴ്ച്ച വൈകിട്ട് കുറുവ പള്ളിക്ക് സമീപമാണ് അപകടം. കൽപ്പറ്റ എൻഎസ്എസ് ഹയർ സെക്കൻഡറി സ്‌കൂൾ ഐ ടി അധ്യാപികയാണ്. ശ്രീനിത. ശ്രീനിതയും കുടുംബവും സഞ്ചരിച്ച കെ. എൽ 56 ടി 1369 കാർകണ്ണൂരിൽ നിന്ന് കുറുവ ഭാഗത്തേക്ക് പോവുന്നതിനിടെ എതിർദിശയിൽ നിന്നെത്തിയ കെ.എൽ 11 സി.ബി 3390 പിക്കപ്പ് ജീപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ കാറിലുണ്ടായിരുന്നവരെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രീനിത പിന്നീട് മരണമടയുകയായിരുന്നം.  റോഡരികിൽ നിർത്തിയിട്ട കെ.എൽ 13 ഡബ്ല്യു 8491 നമ്പർ കാറിനും
അപകടത്തിൽ കേട് പാട് പറ്റി. സംഭവത്തിൽ ശ്രീനിതയുടെ ബന്ധുവിൻ്റെ പരാതിയിൽ കണ്ണൂർ സിറ്റി പോലീസ് പിക്കപ്പ് ഡ്രൈവർക്കെതിരെ കേസെടുത്തു.
 

Tags