ടാക്സ് കൺസൾട്ടൻസ് ആൻഡ് പ്രാക്ടീഷണേർസ് അസോ. കേരള ആദരവും അനുമോദനവും നടത്തി

Tax Consultants and Practitioners Association Kerala organized a felicitation and honoring ceremony

കണ്ണൂർ: ടാക്സ് കൺസൾട്ടൻസ് ആൻഡ് പ്രാക്ടീഷണേർസ് അസോ. കേരള ( ടി സി പി എ കെ ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുതായി തെരഞ്ഞെടുത്ത സംസ്ഥാന നേതാക്കൾക്ക് ആദരവും എസ് എസ് എൽ സി , പ്ളസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും ഇൻകം ടാക്സ് ബോധവൽക്കരണ ക്ളാസും നടത്തി. 

Tax-Consultants-and-Practitioners-Association-Kerala-organized-a-felicitation-and-honoring-ceremony.jpg

പൊലീസ് അസോ. ഹാളിൽ നടന്ന പരിപാടി ടി ഒ മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പി.കെ രഞ്ജിത്ത് അധ്യക്ഷനായി. സംസ്ഥാന നേതാക്കൾക്ക് ആദരവും മത്സര പരീക്ഷകളിൽ ഉന്നത വിജയികൾക്കുള്ള അനുമോദനവും എം എൽ എ ഉപഹാരം നൽകി നിർവ്വഹിച്ചു. ശ്രുതി ഭാസ്‌കരൻ ഇൻകം ടാക്സ് ബോധവത്കരണ ക്ളാസെടുത്തു. 

ടി സി പി. എ.കെ സംസ്ഥാന പ്രസി. എ. എൻ ശശിധരൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ സന്തോഷ് കുമാർ, കെ. അനിൽ കുമാർ, കെ. രവീന്ദ്രൻ , വിടിവി രാഘവൻ, പി. എം സുഗുണൻ, രാജൻ തീയ്യറോത്ത്, വി. പ്രകാശൻ, ബി. ഷാഹുൽ ഹമീദ്, സി. കുമാരൻ, എം സി പ്രശാന്ത്, ടി വി ജയരാജൻ തുടങ്ങിയവർ സംസാരിച്ചു. എൻ.ഷാജി സ്വാഗതവും പി.ജിജു നന്ദിയും പറഞ്ഞു.

Tax Consultants and Practitioners Association Kerala organized a felicitation and honoring ceremony

Tags