ലജ്ജയ്ക്കു ശേഷം ബംഗ്ളാദേശ് സമൂഹത്തിൽ മാറ്റം വന്നുവെന്ന് തസ്ലീമ നസ്രീൻ
കണ്ണൂർ: തൻ്റെ എഴുത്തു സമൂഹത്തിൽ മാറ്റം സൃഷ്‌ടിച്ചിട്ടുണ്ടെന്ന് ബംഗ്ളാദേശി എഴുത്തുകാരി തസ്ലിമ നസ്റീൻ അഭിപ്രായപ്പെട്ടു. കൈരളി ഇൻ്റർനാഷനൽ കൾച്ചറൽ ഫെസ്‌റ്റിവലിൻ്റെ ഭാഗമായി ഫെയ്ത്ത് ആൻഡ് ഫ്രീഡം ആൻഡ് ഫെമിനിസമെന്ന വിഷയത്തിൽ ഡോ. എം. ഷിലുജാസുമായുള്ള സംവാദത്തിൽ പ്രതികരിക്കുകയായിരുന്നു തസ്ലീമ . ബംഗ്ളാദേശിൽ സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും ജീവിതം ദുഷ്കരമാണ് പുരോഗമന ചിന്തകൾ അവിടുത്തെ യാഥാസ്ഥിതകർ അനുവദിക്കുന്നില്ല. വിദ്യാഭ്യാസം നടത്തുന്ന സ്ത്രീകൾ വളരെ കുറച്ചു മാത്രമേയുള്ളൂ ആൺകുട്ടികൾക്ക് പഠിക്കാനുള്ള സാഹചര്യമുണ്ടായിരുന്നു എന്നാൽ പെൺകുട്ടികൾക്ക് അത്രയൊന്നും ഉണ്ടായിരുന്നില്ല ഇത്രയും ദുർഘടമായ സാഹചര്യത്തിലാണ് താൻ പഠിച്ചു ഡോക്ടറായത്.
ലജ്ജ എഴുതിയിരുന്ന കാലത്ത് ബംഗ്ളാദേശിൽ തനിക്കെതിരെ വധഭീഷണി ഭീഷണി ഉയർന്നിരുന്നു. അതു കൊണ്ടാണ് അവിടെ നിന്നും പുറത്തേക്ക് പോകേണ്ടി വന്നു എന്നാൽ തൻ്റെ പുസ്തകം കോളിളക്കമുണ്ടാക്കിയെങ്കിലും അതു ബംഗ്ളാദേശ് ജനങ്ങൾക്കിടെയിൽ മാറ്റങ്ങളുണ്ടായി സ്ത്രീ വിദ്യാഭ്യാസത്തെ കുറിച്ചു ഇമാമുമാർ വരെ മാറി ചിന്തിക്കാൻ തുടങ്ങി യാഥാസ്ഥിത ചിന്തകൾക്കു പകരം പുരോഗമന ആശയങ്ങൾ വരാൻ തുടങ്ങിയെന്നും അവർ പറഞ്ഞു ഡോക്റായിരുന്ന താൻ പ്രവാസ ജീവിതത്തിനിടെയാണ് മുഴുവൻ സമയ എഴുത്തു കാരിയായത്. ഫെമനിസം സെക്യൂലറിസം, എന്നീ ആശയങ്ങൾ തനിക്ക് മുൻപോട്ടുവയ്ക്കാൻ കഴിഞ്ഞു വെന്നും ഇനിയും ഹ്യുമനിസത്തിനായി പോരാട്ടം തുടരുമെന്നും തസ്ലീമ നസ്റീൻ പറഞ്ഞു.
.jpg)

