താന്ത്രിക പ്രമുഖൻ വിഷ്ണുനമ്പൂതിരിപ്പാട് നിര്യാതനായി

Tantric luminary Vishnu Namboothiripad passes away
Tantric luminary Vishnu Namboothiripad passes away

കൂത്തുപറമ്പ് :താന്ത്രിക പ്രമുഖൻ പാട്യം പുതിയ തെരുവിലെ പുല്ലഞ്ചേരി ഇല്ലത്ത് വിഷ്ണുനമ്പൂതിരിപ്പാട് (63) നിര്യാതനായി. അഖില കേരളതന്ത്രി സമാജം അംഗമാണ്. കരൾ സംബന്ധമായ അസുഖത്തിന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരേതരായ വിഷ്ണുനമ്പൂതിരിപ്പാടിൻ്റെയും ദേവീ അന്തർജ്ജനത്തിൻ്റെയും മകനാണ്.

tRootC1469263">

ഭാര്യ: ഗംഗാദേവി ( അദ്ധ്യാപിക, വാണീവിലാസം എൽ.പി.സ്കൂൾ, തൃക്കണ്ണാപുരം) മക്കൾ: വിഷ്ണു, ആര്യ. മരുമകൻ: ദീപക് മുണ്ടനാടൻ (അദ്ധ്യാപകൻ പരതൂർ ഹയർ സെക്കൻ്ററി സ്കൂൾ , പാലക്കാട്). സഹോദരങ്ങൾ: ലക്ഷ്മണൻ നമ്പൂതിരിപ്പാട് (റിട്ട. ഡി.ഇ.ഒ), നാരായണൻ നമ്പൂതിരിപ്പാട് (മേൽശാന്തി ചക്രപാണി ക്ഷേത്രം, കോങ്ങാറ്റ), രുഗ്മിണി അന്തർജ്ജനം, സരസ്വതീ അന്തർജ്ജനം (റിട്ട. അദ്ധ്യാപിക, ഗുരുവായൂർ ദേവസ്വം ബോർഡ് ഹൈസ്കൂൾ), തങ്കമണി അന്തർജ്ജനം പരേതനായ അഡ്വ: അഗ്നി നമ്പൂതിരിപ്പാട്.

Tags