പാപ്പിനിശേരിയിലെ ചതുപ്പിൽ മരിച്ചത് തമിഴ്നാട് സ്വദേശിയെന്ന് തിരിച്ചറിഞ്ഞു

The person who died in the Pappinissery swamp was identified as a native of Tamil Nadu

വളപട്ടണം :പാപ്പിനിശേരി- പഴയങ്ങാ ടി കെഎസ്ടിപി റോഡിരി കിലെ ബലിയപട്ടം ടൈൽ കമ്പനിക്ക് സമീപം ചതുപ്പിൽ മരിച്ചനിലയിൽ കണ്ട ത്തിയയാളെ തിരിച്ചറി ഞ്ഞു. തമിഴ്‌നാട് ഗുഡല്ലൂർ സ്വദേശി ശിവകുമാറാണ് (47) മരിച്ചത്. പാപ്പിനിശേരി യിൽ വാടകവീട്ടിലാണ് താമസം. കുലിത്തൊഴിലാളിയാണ്. 

സഹതൊഴിലാളി കളും ബന്ധുക്കളുമെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം വ്യാഴം ഉച്ചയോടെയാണ് കണ്ടെത്തിയത്. ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ സ്ഥലം പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. വളപട്ടണം പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Tags