കണ്ണൂരിൽ പുഴയിൽ കുളിക്കുന്നതിനിടെയിൽ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു
Apr 7, 2026, 15:00 IST
മയ്യിൽ:പുഴയിൽ കുളിക്കുന്നതിന് ഇടയിൽ കാലിടറി ഒഴുക്കിൽപ്പെട്ട് തമിഴ്‌നാട് സ്വദേശി മുങ്ങി മരിച്ചു.മലപ്പട്ടം മുനമ്പ് കടവ് പാലത്തിന് താഴെ ഭാഗം പുഴയിൽ കുളിച്ച് കൊണ്ടിരിക്കെ അബദ്ധത്തിൽ ചുഴിയിൽപ്പെട്ട് തമിഴ്‌നാട് നാമക്കൽ സ്വദേശി മോഹനനാ (46) ണ് മരിച്ചത്.
ചെങ്കൽപണ തൊഴിലാളിയായ മോഹനൻ പുഴയിൽ മുങ്ങി താഴുന്നത് കണ്ട് ബഹളം വച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാ ശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
.jpg)


