ട്രെയിനിൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

Tamil Nadu native arrested for attempting to rape student on train
Tamil Nadu native arrested for attempting to rape student on train

കണ്ണൂർ : ട്രെയിനിൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ ട്രെയിൻ യാത്രയ്ക്കിടെ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയായ യുവാവാണ് പിടിയിലായത്. നെയ് വേലി സ്വദേശി വെങ്കിടേശിനെയാണ് 1 (35 ) റെയിൽവെ പൊലിസ് അറസ്റ്റുചെയ്തത്.

tRootC1469263">

കഴിഞ്ഞ ദിവസം രാത്രി കൊച്ചുവേളി - പോർ ബന്ദർ എക്സ്പ്രസിലാണ് പീഡനശ്രമം നടന്നത്. മംഗ്ളൂരുവിലെ കോളേജിലെ എം.ബി.എ വിദ്യാർത്ഥിനിയെ ഇയാൾ ശല്യം ചെയ്തത്. കണ്ണൂരു മുതൽ ഇയാൾ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം തുടങ്ങിയിരുന്നു. മറ്റു യാത്രക്കാർ ഇടപ്പെട്ട് കാഞ്ഞങ്ങാട് എത്തിയപ്പോൾ റെയിൽവെ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. പൊലി സെത്തിയാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. പീഡനത്തിനിരയായ വിദ്യാർത്ഥിനി ഇമെയിലിൽ നൽകിയ പരാതി പ്രകാരം അറസ്റ്റു രേഖപ്പെടുത്തിയ പൊലിസ് പ്രതിയെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags