28 കുപ്പി മാഹിമദ്യവുമായി തമിഴ്നാട് സ്വദേശി പിടിയിൽ

 Tamil Nadu native arrested with 28 bottles of Mahi liquor

തലശേരി :മാഹിയിൽ നിന്ന് അനധികൃതമായി കടത്തിയ 28 കുപ്പി വിദേശമദ്യവുമായി തമിഴ്നാട് സ്വദേശിയെ വടകര എക്‌സൈസ് സംഘം പിടികൂടി. കന്യാകുമാരി, കൽക്കുളം സ്വദേശി ദാസാ (42) ണ് അറസ്റ്റിലായത്.മാഹി റെയിൽവേ സ്റ്റേഷന് സമീപമുള്ള പ്രീമെട്രിക് ഹോസ്റ്റലിന്റെ പ്രധാന കവാടത്തിന് മുന്നിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. റെക്‌സിൻ ബാഗിലും ബിഗ് ഷോപ്പറിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ.കന്യാകുമാരിയിലേക്ക് വിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്നു ഈ മദ്യമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

വടകര റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സി.കെ. ജയപ്രസാദ്, പ്രിവന്റീവ് ഓഫീസർ വി.സി. വിജയൻ, സിവിൽ എക്‌സൈസ് ഓഫീസർ സച്ചിൻ, ഡ്രൈവർ രാജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Tags