തളിപറമ്പിൽ അനധികൃത പടക്കശേഖരം പിടികൂടി : തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

Illegal firecracker stockpile seized in Thaliparam: Tamil Nadu natives arrested
Illegal firecracker stockpile seized in Thaliparam: Tamil Nadu natives arrested

തളിപ്പറമ്പ്: നിയമവിരുദ്ധമായി വീട്ടില്‍ പടക്കം സംഭരിച്ച് വില്‍പ്പന നടത്തിയ മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍.ഞാറ്റുവയല്‍ ലക്ഷ്മിനിവാസില്‍ താമസക്കാരായ സണ്‍ മഹേന്ദ്രന്‍(40) സഹോദരന്‍മാരായ മഹേന്ദ്രന്‍(35), മുനീഷ്‌കുമാര്‍(33) എന്നിവരെയാണ് എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് പോലീസ് പിടികൂടിയത്.വില്‍പ്പനക്ക് സൂക്ഷിച്ച വന്‍ പടക്കശേഖരവും പൊലിസ് പിടികൂടി.

ഞാറ്റുവയല്‍ റെഡ് സ്റ്റാര്‍ വായനശാലക്ക് സമീപത്തെ വീട്ടില്‍ തമിഴ്‌നാട്ടില്‍ നിന്ന് പടക്കങ്ങള്‍ എത്തിച്ച് വില്‍പ്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി 8.45 നാണ് പോലീസ് സംഘം റെയിഡ് നടത്തി പടക്കങ്ങള്‍ പിടിച്ചെടുത്തത്.ഗ്രേഡ് എസ്.ഐമാരായ ഷിജോ അഗസ്റ്റിന്‍, അരുണ്‍കുമാര്‍, സീനിയര്‍ സി.പി.ഒ വിജു മോഹനന്‍ എന്നിവര്‍ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
 

Tags