കണ്ണൂർ നഗരത്തിൽ ജയലളിതയുടെ പിറന്നാൾ ആഘോഷമാക്കി തമിഴ് മക്കൾ


കണ്ണൂർ : കണ്ണൂർ നഗരത്തിൽ ജയലളിതയുടെ പിറന്നാൾ ആഘോഷമാക്കി തമിഴ് മക്കൾ രംഗത്തിറങ്ങിയത് കൗതുകമായി.ഇന്നലെ രാവിലെ മുതൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഛായ ചിത്രം കണ്ണൂർ പഴയ ബസ്റ്റാൻഡിൽ സ്ഥാപിച്ചിരുന്നു. കണ്ടവർ കണ്ടവർ നോക്കി നിന്നു. അപ്പോഴേക്കും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തമിഴ്നാട് സ്വദേശികളായ തൊഴിലാളികൾ പഴയ ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്നിരുന്നു.
കൂട്ടം ചേർന്നവർ പുരയ്‌ടിച്ചി തലൈവി ജയ ജയലളിയുടെ മഹത്വങ്ങൾ വാഴ്ത്തി. തമിഴ്നാട്ടിൽ ജയലളിത ഭരിക്കുമ്പോൾ ഉണ്ടായിരുന്ന ക്ഷേമ പദ്ധതികളെ കുറിച്ചുള്ള അനുഭവങ്ങൾ അവർ പങ്കുവെച്ചു. അമ്മയുടെ ഭരണ കാലത്തെ ചേർത്ത് നിർത്തലുകളെ കുറിച്ച് പറയാൻ എല്ലാവർക്കും നൂറ് നാവായിരുന്നു .ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച ജയലളിതയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി മധുര പലഹാരങ്ങളും കഴിച്ചാണവർ പിരിഞ്ഞ്പോയത്.

കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന നേതാജി പബ്ലിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് വേങ്ങാട് സാന്ത്വനം ട്രസ്റ്റിന്റെ സഹകരണത്തോടെ ജയലളിതയുടെ ജന്മദിനാഘോഷം സംഘടിപ്പിച്ചത്.നേതാജി പബ്ലിക് ഫൗണ്ടേഷൻ ചെയർമാനും കണ്ണൂരിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ തെങ്കാശി കറുപ്പസ്വാമി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.കള്ളകുറിശ്ശി ഉദയകുമാർ അധ്യക്ഷത വഹിച്ചു. വേങ്ങാട് സാന്ത്വനം ട്രസ്റ്റ് ചെയർമാൻ പ്രദീപൻ തൈക്കണ്ടി അനുസ്മരണ പ്രഭാഷണം നടത്തി.
എം പെരുമാൾ, ആർ കറുപ്പൻ, പി രംഗസ്വാമി, യഹിയ പള്ളിപറമ്പ്,എസ് ലക്ഷ്മി, എ ചിന്നമ്മ, എം സിമിയോൺ, പി മുരളീധരൻ സംസാരിച്ചു.സെൽവരാജ് സ്വാഗതവും സക്കറിയ റെയിൻബോ നന്ദിയും പറഞ്ഞു.വി വേലു, എ ക്രിസ്റ്റോബർ, എ സുബ്രഹ്മണ്യൻ, എം ചിത്ര, എം അബ്ദുള്ള, കെ ചന്ദ്രൻ, എസ് കണ്ണൻ, രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.