തളിപ്പറമ്പ് കെ.എസ്.ഇ.ബി ഓഫിസിന് സമീപത്തെ അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചു നീക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം

Taluk Development Committee meeting demands demolition of dangerous building near Taliparamba KSEB office
Taluk Development Committee meeting demands demolition of dangerous building near Taliparamba KSEB office

തളിപ്പറമ്പ്: കണ്ണൂർ - കാസർകോട് ദേശീയപാതയോരത്ത് കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തെ അപകടാവസ്ഥയിലുള്ള മൂന്നുനിലകെട്ടിടം ഉടൻ പൊളിച്ചുനീക്കാൻ നടപടി സ്വീകരിക്കണമെന്ന പരാതിയിൽ അടിയന്തിര നടപടികൾ സ്വീകരിക്കാൻ തളിപ്പറമ്പ് നഗരസഭക്ക് താലൂക്ക് വികസനസമിതി യോഗം നിർദ്ദേശം നൽകി.

tRootC1469263">

ദേശീയപാതയിൽ ചിറവക്ക് ട്രാഫിക് സിഗ്‌നൽ പ്രദേശത്ത് തെർമോസ്റ്റാറ്റിക് കോമ്പൗണ്ട് ലൈൻ സ്ഥാപിക്കാൻ സാധിക്കില്ലെന്ന് ദേശീയപാത അധികൃതർ വികസനസമിതി മുൻപാകെ അറിയിച്ചു. സംസ്ഥാനപാതയുടെ ഭാഗത്ത് മാത്രമേ ഇതു സ്ഥാപിക്കാൻ സാധിക്കുകയുള്ളൂവെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തിൽ അറിയിച്ചു. ഇത് സംബന്ധിച്ച് സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മറ്റി അംഗം സി.ലക്ഷ്മണനാണ് പരാതി ഉന്നയിച്ചത്.

എരുവാട്ടി കമ്യൂണിറ്റി ഹാളിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ നവീകരണത്തിന് കഴിഞ്ഞ വർഷം ഒന്നരലക്ഷവും അടുത്ത വർഷത്തെ പദ്ധതിയിൽ രണ്ടരലക്ഷവും അനുവദിച്ചിട്ടുണ്ടെന്നും, ഫർണിച്ചറുകൾക്ക് 80,000 രൂപ വകയിരുത്തിയിട്ടുണ്ടെന്നും ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ യോഗത്തെ അറിയിച്ചു.

ആംആദ്മി പാർട്ടി നേതാവ് സാനിച്ചൻമാത്യുവാണ് പ്രശ്നം ഉന്നയിച്ചത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നഗരസഭയുടെ ഒത്താശയോടെ അനധികൃത നിർമ്മാണപ്രവൃത്തികൾ നടക്കുന്നതിനെതിരെ ആന്റി കറപ്ഷൻ ആന്റ് ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് എ.വി.രവീന്ദ്രൻ സമർപ്പിച്ച പരാതിയിൽ അടിയന്തിര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി. നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു.

Tags