സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനം ; പൊതുസമ്മേളന നഗരിയിൽ ഇന്ന് പതാക ഉയരും


കണ്ണൂർ : സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി പൊതുസമ്മേളന നഗരിയിൽ ഇന്ന് പതാക ഉയരും. തളിപ്പറമ്പ് ഉണ്ടപ്പറമ്പിലെ സീതാറാം യെച്ചൂരി നഗറിൽ പതാക,കൊടിമര,ദീപശിഖാ ജാഥകൾ സംഗമിക്കും. ഫെബ്രുവരി 1 മുതൽ 3 വരെയാണ് ജില്ലാ സമ്മേളനം.
വൈകുന്നേരം 6 മണിക്ക് പൊതുസമ്മേളന നഗരിയിൽ പതാക ഉയരുന്നതോടെ ജില്ലാ സമ്മേളനത്തിന് തുടക്കമാകും. കരിവെള്ളൂർ രക്തസാക്ഷി സ്മാരകത്തിൽ നിന്നും ആരംഭിക്കുന്ന പതാക ജാഥ പി ജയരാജൻ നയിക്കും. പി കരുണാകരൻ പതാക ജാഥ ഉദ്ഘാടനം ചെയ്യും. കാവുമ്പായി രക്തസാക്ഷി സ്മാരകത്തിൽ നിന്നും ആരംഭിക്കുന്ന കൊടിമര ജാഥയ്ക്ക് ടി വി രാജേഷ് നേതൃത്വം നൽകും.ഇപി ജയരാജൻ ഉദ്ഘാടനം ചെയ്യും.
ധീരജ് രക്തസാക്ഷി സ്മാരകത്തിൽ നിന്നും വത്സൻ പനോളി നയിക്കുന്ന ദീപശിഖാ ജാഥ പികെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്യും. ദാമോദരൻ,ജോസ് രക്തസാക്ഷി സ്മാരകത്തിൽ നിന്നും വി ശിവദാസൻ നേതൃത്വം നൽകുന്ന ദീപശിഖാ ജാഥ കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. പി കൃഷ്ണൻ സ്മാരകത്തിൽ നിന്നും എൻ ചന്ദ്രൻ നേതൃത്വം നൽകുന്ന ദീപശിഖ ജാഥ എം വി ജയരാജൻ ഉദ്ഘാടനം ചെയ്യും.
പതാക കൊടിമര ദീപശിഖ ജാഥകൾ പൊതുസമ്മേളന നഗരിയിൽ സംഗമിക്കും.തുടർന്ന് സ്വാഗതസംഗം ചെയർമാൻ ടികെ ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തും. ശനിയാഴ്ച രാവിലെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനവും തിങ്കളാഴ്ച വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഏരിയാ സമ്മേളനങ്ങൾ തിരഞ്ഞെടുത്ത 496 പ്രതിനിധികളും 51 ജില്ലാ കമ്മറ്റി അംഗങ്ങളും പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും.

Tags

കണ്ണൂരിൽ യുവമോര്‍ച്ച ജനജാഗ്രതാ സദസ്സ് നടത്തി : ലഹരി മാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് സി.കെ. പത്മനാഭന്
കണ്ണൂര്‍ : ലഹരി മാഫിയ സംസ്ഥാനത്തെ വരിഞ്ഞ് മുറുക്കി കഴിഞ്ഞുവെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും ബിജെപി ദേശീയ സമിതിയംഗം സി.കെ. പത്മനാഭന് പറഞ്ഞു.