തളിപ്പറമ്പില്‍ എം.ഡി. എം. എയും കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍
കണ്ണൂര്‍: തളിപറമ്പ് മന്നയില്‍ എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കള്‍ തളിപ്പറമ്പ് എക്സൈസിന്റെ പിടിയില്‍. എക്സൈസ് റേഞ്ച് ഓഫീസിലെ ഇന്‍സ്പെക്ടര്‍ പി.സുരേഷും സംഘവും തളിപ്പറമ്പ് ടൗണ്‍, മന്ന ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ പ്രതികള്‍ പിടിയിലായത്.
തളിപ്പറമ്പ് മന്നയില്‍ ബൈക്കില്‍ കടത്തുകയായിരുന്ന 452 മില്ലി ഗ്രാംകഞ്ചാവുമായി ചുടലയില്‍ താമസിക്കുന്ന കെ.മുഹമ്മദ് അഫ്രീദി(26) ഞാറ്റൂവയലിലെ സി.അര്‍ഷാദ(30) എന്നിവരെ അറസ്റ്റ് ചെയ്ത് എന്‍.ഡി.പി.എസ്. കേസെടുത്തു.
tRootC1469263">അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) പി.കെ.രാജീവന്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ് ) കെ.വി.നികേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.പി.റെനില്‍ കൃഷ്ണന്‍, എ.വി.സജിന്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ എം.പി.അനു, ഡ്രൈവര്‍ സി.വി.അനില്‍ കുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
.jpg)


