തളിപ്പറമ്പ് തണൽ ഫിസിയോ തെറാപ്പി സെൻ്റർ ഉദ്ഘാടനം 7ന്
തളിപ്പറമ്പ: ജീവകാരുണ്യ പ്രവർത്തനരംഗത്ത് കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കു ന്നതിന്റെ ഭാഗമായി തളിപ്പറമ്പ് തണൽ ഫിസിയോ തെറാപ്പി സെൻ്റർ ആരംഭിക്കുന്നതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഫിസിയോ തെറാപ്പിക്ക് വിധേയരാകുന്ന രോഗികൾക്ക് ആശ്വാസം പകരുന്നതിനായി തളിപ്പറമ്പ മന്നയിൽ, സൽസാർ ചാരിറ്റബിൾ ട്രസ്‌റ്റിൻ്റെ സഹകരണത്തോടെ തീർത്തും സൗജന്യ നിരക്കിലാണ് ഇതിൻ്റെ സേവനങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുന്നത്.
തണൽ ഫിസിയോ തെറാപ്പി സെൻ്ററിൻ്റെ ഔപചാരികമായ ഉദ്ഘാടനം ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചിന്, തണൽ ചെയർമാൻ ഡോ. ഇദ്രീസ്, കോഴിക്കോട് ആസ്‌റ്റർ മിംസ് സീനിയർ കാർഡിയോളജിസ്‌റ്റും സൽസാർ ചാരിറ്റബിൾ ട്രസ്‌റ്റിയുമായ ഡോ. സൽമാൻ സലാഹുദ്ദീൻ എന്നിവരുടെ സാന്നിധ്യത്തിൽ തളിപ്പറമ്പ നഗരസഭ ചെയർപേഴ്‌സൺ മുർഷിദ കൊങ്ങായി നിർവഹിക്കുന്നതാണ്. വാർത്താ സമ്മേളനത്തിൽ അബ്ദുള്ള, കെ എസ റിയാസ് ,കെ.വി.ടി. മുഹമ്മദ് കുഞ്ഞി, വി. നൗഷാദ്, കെ.പി.സി. ഹാരിസ്, കെ.എം. വത്സരാജ് എന്നിവർ സംസാരിച്ചു.
.jpg)

