ഭക്തിസാന്ദ്രമായി തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രം ; 21 ന് മകരപൊങ്കാല , ഒരുക്കങ്ങൾ പൂർത്തിയായി

Taliparamba Sree Bhagavathi Temple is filled with devotees; Makara Pongala on the 21st, preparations are complete

തളിപ്പറമ്പ്:  മകരപൊങ്കാലക്ക് ഒരുങ്ങി തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രം. വർഷങ്ങളായി നടത്തിവരുന്ന പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ക്ഷേത്രം ഭാരവാഹികള്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തളിപ്പറമ്പ് നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ജനവരി 21 വരെയാണ് വിവിധ കര്‍മ്മങ്ങള്‍ നടക്കുക.  ചൊവ്വാഴ്ച സന്ധ്യക്ക്  ശ്രീ രാജരാജേശ്വര ഭജനസമിതിയുടെ നേതൃത്വത്തിലുള്ള ഭജന, തുടര്‍ന്ന് മുന്‍ റേഡിയോ ആര്‍ട്ടിസ്റ്റ് കെ.മധുസൂദനന്റെ ദേവി സ്തുതികള്‍. 

tRootC1469263">

Taliparamba Sree Bhagavathi Temple is filled with devotees; Makara Pongala on the 21st, preparations are complete

 ബുധനാഴ്ച അമ്മയുടെ പ്രതിഷ്ഠാദിനവും വ്രതശുദ്ധരായ സ്ത്രീ ജനങ്ങളുടെ പൊങ്കാല സമര്‍പ്പണവും നടക്കും. അതോടൊപ്പം കേരളത്തിലെ അപൂര്‍വ്വം ചില ക്ഷേത്രങ്ങളില്‍ മാത്രം കണ്ടുവരുന്ന പൂമൂടല്‍ ചടങ്ങും ഉണ്ടായിരിക്കുന്നതാണ്. അമ്മക്ക് പൊങ്കാല അര്‍പ്പിക്കുന്നതിനായി നൂറുകണക്കിന് സ്ത്രീകള്‍ ഇതിനകം ബുക്കിംഗ് നടത്തിയിട്ടുണ്ട്. പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ഭക്തജനങ്ങള്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. 9446057613. വാർത്ത സമ്മേളനത്തിൽ പി. ചന്ദ്രൻ, യു. ശശീന്ദ്രൻ, ഡോ.എം.ജി. വിനോദ്, കെ. മോഹനൻ, എ.കെ. രഘുനാഥൻ, പി.വി. ലക്ഷ്മണൻ, എം.ജി. രാജീവൻ, പി. ഭാർഗവൻ എന്നിവർ പങ്കെടുത്തു.

Tags