തളിപ്പറമ്പ് പൂക്കോത്ത്തെരു മാനേങ്കാവ് കളിയാട്ട മഹോത്സവം ഏപ്രിൽ 17 മുതൽ

Taliparamba Pookottheru Manenkavu Kaliyatta Festival from April 17th
Taliparamba Pookottheru Manenkavu Kaliyatta Festival from April 17th

തളിപ്പറമ്പ: പൂക്കോത്ത് തെരുവിലെ മാനേങ്കാവ് കളിയാട്ട മഹോത്സവം ഏപ്രിൽ 17 മുതൽ 20 വരെ  .17 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് പൂക്കോത്ത് കൊട്ടാരത്തിൽ നിന്നും മാനേങ്കാവിലേക്ക് തിരുവായുധം എഴുന്നള്ളത്ത്,വൈകുന്നേരം 4.30 മുതൽ തോറ്റങ്ങൾ,രാത്രി 8.30 മുതൽ പൂക്കോത്ത് തെരുവിലെ കലാകാരൻമാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ,11 മണി മുതൽ ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ, ഭഗവതിമാരുടെ പുറപ്പാട്. 

ഏപ്രിൽ 18 ന് വെള്ളിയാഴ്ച വൈകുന്നേരം 4.30 മുതൽ തോറ്റങ്ങൾ രാത്രി 8.30 ന്  കലാപരിപാടികൾ, 11 മണിക്ക് ദൈവക്കോലങ്ങൾ .ഏപ്രിൽ 19 ന് ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ഇളനീരാട്ടം, തുടർന്ന് പടയോട്ടം  മാനേങ്കാവിൽ നിന്നും പുറപ്പെട്ട് മൺപറമ്പ് , തൃച്ചംബരം കുട്ടിമാവ്, പെട്രോൾ പമ്പ് , പൂക്കോത്ത് കൊട്ടാരം വഴി മാനേങ്കാവിൽ സമാപനം .രാത്രി 8 മണി മുതൽ ഊർപ്പഴശി, വേട്ടയ്ക്കൊരു മകൻ,വിഷ്ണുമൂർത്തി ,കുണ്ടോറചാമുണ്ഡി, ഗുളികൻ തെയ്യങ്ങളുടെ തോറ്റങ്ങൾ,രാത്രി 11 മണിക്ക് വർണ്ണശബളമായ കാഴ്ച .

ഏപ്രിൽ 20ന് ഞായറാഴ്ച രാവിലെ 5 മണി മുതൽ പുള്ളി കുറത്തി, ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ, വിഷ്ണു മൂർത്തി , കുണ്ടോറ ചാമുണ്ഡി, തൊരക്കാരത്തി ദൈവക്കോലങ്ങൾ ഉച്ചക്ക് 11 മണിക്ക് അരിയിൽ കുളങ്ങര, മാനേങ്കാവ് ഭഗവതിമാരുടെ പുറപ്പാട് തുടർന്ന് കലശം എതിരേല്പ് .11. 30 മുതൽ അന്നദാനം വൈകുന്നേരം 4 മണിക്ക് മാനേങ്കാവിൽ നിന്നും പൂക്കോത്ത് കൊട്ടാരത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത്.പൂക്കോത്ത് കൊട്ടാരത്തിൻ്റെ ഉപ ക്ഷേത്രമാണ് മാനേങ്കാവ് .
 

Tags