ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം : 5 പേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു
തളിപ്പറമ്പ്: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.തളിപ്പറമ്പ് നെല്ലിപ്പറമ്പിലെ പ്രണവം വീട്ടില്‍ ടി.വി.ശശികുമാറിനാണ് പണം നഷ്ടപ്പെട്ടത്.കണ്ണൂരിലെ ഹരിത സന്തോഷാണ് കേസിലെ ഒന്നാംപ്രതി.
ടെലിഗ്രാം ആപ്പിലൂടെ ശശികുമാറിനെ ബന്ധപ്പെട് പ്രതികള്‍ ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ വലിയ ലാഭം നല്‍കാം എന്ന് വിശ്വസിപ്പിക്കുകയായിരുന്നു.2026 ജനുവരി 2 ന് ഉച്ചക്ക് 12 മുതല്‍ മാര്‍ച്ച് 11 വരെയുള്ള ദിവസങ്ങളിലായി അഞ്ചുപേരുടെ 18 അക്കൗണ്ടുകളിലേക്കാണ് 25.08,840 രൂപ ശശികുമാര്‍ ബാങ്ക് ട്രാന്‍സ്ഫര്‍ ആയും ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനായും അയച്ചുകൊടുത്തത്.എന്നാല്‍ വാഗ്ദാനം ചെയ്ത ലാഭമോ നല്‍കിയ പണമോ തിരികെ നല്‍കാതെ ചതി ചെയ്തതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ശശികുമാര്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്.പോലീസ് അന്വേഷണം ആരംഭിച്ചു.
.jpg)


