തളിപ്പറമ്പ് എൽഡിഎഫ് സ്ഥാനാർഥി പി.കെ ശ്യാമള ടീച്ചറുടെ പൊതുപര്യടനം ; മണ്ഡലത്തിൽ ഇന്ന് വിപുല പരിപാടി

Taliparamba LDF candidate PK Shyamala Teacher's public tour; Extensive program in the constituency today

 തളിപ്പറമ്പ് : തളിപ്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.കെ ശ്യാമള ടീച്ചറുടെ തെരഞ്ഞെടുപ്പ് പൊതുപര്യടനം ഇന്ന് (വ്യാഴം) നടക്കും. ഉച്ചയ്ക്ക് 3 മണിക്ക് ചൂളിയാട് ചെപ്പന കൊഴുമ്മൽ പ്രദേശത്ത് നിന്ന് പര്യടനം ആരംഭിക്കും.

Taliparamba LDF candidate PK Shyamala Teacher's public tour; Extensive program in the constituency today

തുടർന്ന് പതിനാറാംപറമ്പ് (3.30), ഭഗത്‌സിങ് വായനശാല (3.50), ബങ്കലേരി ഉന്നതി (4.10), അടിച്ചേരി (4.30), പാവന്നൂർമൊട്ട (4.50), കോയ്യോട്ടുമൂല (5.10), നിടുകുളം (5.30), കുറ്റ്യാട്ടൂർ ബസാർ (5.50), കൂവോട്ടുമൂല (6.10), പൊറോളം (6.30), ചട്ടുകപ്പാറ എച്ച്എസ്എസ് ജങ്ഷൻ (6.50), കാഞ്ഞിരോട്ട് മൂല (7.10), കട്ടോളി (7.30), കാവുംചാൽ (7.50) എന്നിവിടങ്ങളിലായി സ്വീകരണങ്ങൾ നടക്കും.

രാത്രി 8.15ന് ചെമ്മാടത്ത് പര്യടനം സമാപിക്കും. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ആവേശകരമായ സ്വീകരണങ്ങളാണ് പ്രതീക്ഷിക്കുന്നത്.

Tags