തളിപ്പറമ്പിൽ പിക്കപ്പ് വാൻ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരിക്ക് പരുക്കേറ്റു: ഡ്രൈവർക്കെതിരെ കേസെടുത്തു
Aug 6, 2026, 10:30 IST
തളിപ്പറമ്പ്: പിക്കപ്പ് വാൻ ഇടിച്ച് സ്‌ക്കൂട്ടർ യാത്രക്കാരിക്ക് ഗുരുതരപരിക്ക് പറ്റിയ സംഭവത്തിൽ പിക്കപ്പ് വാൻ ഡ്രൈവറുടെ പേരിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.കെ.എൽ-60 ടി 8035 നമ്പര് പിക്കപ്പ് വാൻ ഡ്രൈവർ കോഴിക്കോട് മുക്കം സ്വദേശി മുഹമ്മദ് അദ്‌നാന്റെ പേരിലാണ് കേസെടുത്തത്.
കുറുമാത്തൂർ ബാവുപ്പറമ്പിലെ ചാലിയൻ വളപ്പിൽ വീട്ടിൽ സി.റീതക്കാണ്(44)പരിക്കേറ്റത്.ജൂലൈ-30 ന് രാവിലെ 8.45 നായിരുന്നു സംഭവം.
ബാവുപ്പറമ്പ് ജംഗ്ഷനിൽ നിന്നും മുയ്യം റോഡ് ഭാഗത്തേക്ക് സുഹൃത്തിന്റെ കെ.എൽ-59എ.എ 7806 നമ്പർ സ്‌ക്കൂട്ടറിൽ പോകവെ അമിതവേഗതയിൽ എത്തിയ പിക്കപ്പ് വാൻ റീതയുടെ കാലിൽ ഇടിക്കുകയായിരുന്നു.
.jpg)

