തളിപ്പറമ്പിൽ വൻ തീപ്പിടിത്തം ; ഓയിൽ മിൽ കത്തിനശിച്ചു


തളിപ്പറമ്പ് : തളിപ്പറമ്പ് നഗരത്തിൽ വൻ തീപിടിത്തം. വ്യാപാര സ്ഥാപനം കത്തിനശിച്ചു. മെയിൻ റോഡിൽ പ്രവർത്തിക്കുന്ന മുതുകുട ഓയിൽ മില്ലിനാണ് തീപിടിച്ചത്. ബുധനാഴ്ച്ചപുലർച്ചെ രണ്ടോടെ ആരംഭിച്ച തീപിടിത്തം പുലർച്ചെ വരെ പൂർണമായി അണക്കാൻ സാധിച്ചിട്ടില്ല.
തളിപ്പറമ്പ് അഗ്നിശമനസേനയും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നോംഗങ്ങളുമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കെട്ടിടത്തിൻ്റെമുകൾ നിലയിലാണ് തീപിടുത്തം ആരംഭിച്ചത്. ഉടൻതന്നെ നാട്ടുകാർ അഗ്നിശമനസേനയെ അറിയിക്കുകയായിരുന്നു.
തളിപ്പറമ്പ് പോലീസും സ്ഥലത്തെത്തി. വ്യാപാരി നേതാവ് കെ.എസ്.റിയാസിന്റെ നേതൃത്വത്തിൽ വ്യാപാരി നേതാക്കളും വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. വൻ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തൽ.
Tags

അച്ഛന് അപ്പോള്‍ തന്നെ മരിച്ചെന്ന് എനിക്കുറപ്പായിരുന്നു, എന്റെ തലക്കും തോക്ക് ചൂണ്ടി , സഹോദരന്മാരെ പോലെ രണ്ട് കശ്മീരി യുവാക്കള്‍ എന്നെ കാത്തു; ആരതി
തീവ്രവാദികള്‍ കണ്മുന്നില് വച്ച് അച്ഛനെ വെടിവച്ച് കൊന്നതിന്റെ നടുക്കം മാറാതെ പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന് നായരുടെ മകള്‍ ആരതി. പ്രാദേശിക കശ്മീരികളുടെ സഹായത്തോടെയാണ് താനും കുടുംബവും ര