തളിപ്പറമ്പ് നണിശേരിക്കടവ് റോഡിൽ കണ്ടെയ്നർ ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

Traffic was disrupted on the Taliparamba-Ninisherikadavu road after a container lorry overturned.

കയറ്റം കയറുമ്പോൾ നിയന്ത്രണം വിട്ടു പുറകോട്ട് പോവുകയും ഇടതുഭാഗത്തെ മൺതിട്ടയിലിടിച്ച് മറിയുകയായിരുന്നു. ഡ്രൈവർ സോമ (40) പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.  അപകടത്തെ തുടർന്ന് റോഡിൽ മൂന്നുമണിക്കൂറോളം ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.എയർപോർട്ടിൽ ഉൾപ്പെടെ പോകേണ്ട വാഹനങ്ങൾ വഴി തിരിച്ചു വിട്ടു.

 തളിപ്പറമ്പ്: നണിശേരിക്കടവ് റോഡിൽ കണ്ടെയ്നർ ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. ബാംഗ്ലൂരിൽ നിന്നും തളിപ്പറമ്പിലേക്ക് വരികയായിരുന്ന ഫ്ലിപ്കാർട്ട് പാർസൽ സാധനങ്ങൾ കയറ്റിയ ലോറിയാണ് മറിഞ്ഞത്. 

കയറ്റം കയറുമ്പോൾ നിയന്ത്രണം വിട്ടു പുറകോട്ട് പോവുകയും ഇടതുഭാഗത്തെ മൺതിട്ടയിലിടിച്ച് മറിയുകയായിരുന്നു. ഡ്രൈവർ സോമ (40) പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.  അപകടത്തെ തുടർന്ന് റോഡിൽ മൂന്നുമണിക്കൂറോളം ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.എയർപോർട്ടിൽ ഉൾപ്പെടെ പോകേണ്ട വാഹനങ്ങൾ വഴി തിരിച്ചു വിട്ടു.

കുപ്പത്തു നിന്ന് ഖലാസികൾ എത്തി ക്രയിൻ ഉപയോഗിച്ചാണ് വാഹനമുയർത്തിയത്. അപകടത്തെ തുടർന്ന് റോഡിൽ പടർന്ന ഓയിൽ അഗ്നി രക്ഷാ സേന നീക്കം ചെയ്തു. തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തിയിരുന്നു.

Tags