അനധികൃത നാടോടി കച്ചവടം ; തളിപ്പറമ്പ നഗരത്തിൽ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും കാൽനടയാത്ര ചെയ്യാൻ പോലും സാധിക്കുന്നില്ലെന്ന് മെർച്ചന്റ്സ് അസോസിയേഷൻ
തളിപ്പറമ്പ : തളിപ്പറമ്പ നഗരത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള സ്ഥലങ്ങളായ ഹൈവേ മെയിൻ റോഡ് ബസ്റ്റാൻഡ് ജംഗ്ഷൻ കേന്ദ്രീകരിച്ചുകൊണ്ട് അനധികൃതമായി നാടോടി കുടുംബങ്ങൾ അനധികൃത കച്ചവടവും താമസവും തുടങ്ങിയത് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടാവുന്നുവെന്ന് മെർച്ചന്റ്സ് അസോസിയേഷൻ.
tRootC1469263">പ്രാഥമിക കാര്യങ്ങൾ പോലും വഴിവക്കിലും റോഡുകളിലും വ്യാപാരസ്ഥാപനങ്ങളുടെ മുന്നിലും ചെയ്തുകൊണ്ട് വൃത്തിഹീനമായ സാഹചര്യം ഒരുക്കി ആരോഗ്യ പ്രശ്നങ്ങൾ വരെ പരത്തുന്ന രീതിയിലാണ് അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന കുടുംബങ്ങൾ നഗരത്തിലെ പ്രധാന കവാടങ്ങളിലും ബസ്റ്റാൻഡ് പരിസരങ്ങളിലും കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങൾ ആയിട്ട് ക്യാമ്പ് ചെയ്യുന്നത്. വർഷത്തിൽ കിട്ടുന്ന സീസൺ കച്ചവടം ചെയ്യാനോ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഉപഭോക്താക്കൾക്ക് വരാനോ പൊതുജനങ്ങൾക്ക് നടക്കാനോ സാധിക്കാത്ത രീതിയിൽ വാഹനങ്ങളിലും സ്ഥാപനങ്ങളിലും വന്ന് കുട്ടികളും സ്ത്രീകളും വല്ലാത്ത രീതിയിൽ ബുദ്ധിമുട്ടിക്കുകയാണെന്നും മെർച്ചന്റ്സ് അസോസിയേഷൻ ആരോപിച്ചു.
ഇത് കണ്ടില്ലെന്ന് നടിക്കുന്ന അധികാരികൾ കണ്ണ് തുറക്കണമെന്ന് തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മുനിസിപ്പൽ-പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. നഗരത്തിൽ വ്യാപാരികൾക്കും തൊഴിലാളികൾക്കും പൊതു ജനങ്ങൾക്കും മനസ്സമാധാനത്തോടും സ്വാതന്ത്രത്തോടും സഞ്ചരിക്കാനും ഉപജീവനം നടത്താനും സാഹചര്യം ഒരുക്കണമെന്ന് തളിപ്പറമ്പ് മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ എസ് റിയാസ് ജനറൽ സെക്രട്ടറി വി താജുദ്ദീൻ ട്രഷറർ ടി.ജയരാജ് സെക്രട്ടറികെ. കെ. നാസർ എന്നിവർ ആവശ്യപ്പെട്ടു.
.jpg)


