തളിപ്പറമ്പ മുനിസിപ്പൽ മുസ്‌ലിം ലീഗ്‌ നേതൃ യോഗം സംഘടിപ്പിച്ചു

Taliparamba Municipal Muslim League leadership meeting organized

തളിപ്പറമ്പ : തളിപ്പറമ്പ നിയോജക മണ്ഡലത്തിൽ യു ഡി എഫ്‌ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിക്കുന്ന ടി കെ ഗോവിന്ദൻ മാസ്റ്ററുടെ തെരെഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി നേതൃ യോഗം സംഘടിപ്പിച്ചു.പ്രസിഡന്റ് കെ വി മുഹമ്മദ്‌ കുഞ്ഞിയുടെ അധ്യക്ഷതയിൽ മുസ്‌ലിം ലീഗ്‌ ജില്ലാ സെക്രട്ടറി മഹമൂദ്‌ അള്ളാംകുളം യോഗം ഉദ്ഘാടനം ചെയ്തു.

സ്ഥാനാർഥി ടി കെ ഗോവിന്ദൻ മാസ്റ്റർ,നഗരസഭാ ചെയർപേഴ്‌സൺ പി കെ സുബൈർ,യു ഡി എഫ്‌ നിയോജക മണ്ഡലം ചെയർമാൻ പി മുഹമ്മദ്‌ ഇഖ്ബാൽ,പി സി നസീർ,കെ പി അബ്ദുള്ള,എസ്‌ ആലി,ഷബീർ മുക്കോല എന്നിവർ സംസാരിച്ചു.

യു ഡി എഫ്‌ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിക്കുന്ന ടി കെ ഗോവിന്ദൻ മാസ്റ്ററെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ യോഗം തീരുമാനിച്ചു. ജനറൽ സെക്രട്ടറി കെ മുഹമ്മദ്‌ ബഷീർ സ്വാഗതവും ട്രഷറർ ബപ്പു അഷ്റഫ് നന്ദിയും പറഞ്ഞു.

Taliparamba-Municipal-Muslim-League-leadership-meeting-organized.jpg

Tags