നടുക്കുന്ന ഓർമകളിൽ കെ.വി.എം. കുഞ്ഞി സാഹിബിനെ സ്മരിച്ച് തളിപ്പറമ്പ് മുനിസിപ്പൽ മുസ്‌ലിം ലീഗ്

Taliparamba Municipal Muslim League remembers K.V.M. Kunhi Sahib amidst poignant memories.

 തളിപ്പറമ്പ്: സി.പി.എം പ്രവർത്തകരുടെ ക്രൂരമായ അക്രമത്തിൽ കൊല്ലപ്പെട്ട തളിപ്പറമ്പിന്റെ രാഷ്ട്രീയ സാമൂഹിക രംഗത്തെ സൗമ്യസാന്നിധ്യവും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന കെ.വി.എം. കുഞ്ഞി സാഹിബിന്റെ കൊലപാതകത്തിന്റെ നടുക്കുന്ന ഓർമകൾക്ക് പതിനൊന്ന് വർഷം പിന്നിടുമ്പോൾ, അദ്ദേഹത്തിന്റെ ഓർമകൾ പുതുക്കി തളിപ്പറമ്പ് മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഖബർ സിയാറത്തും പ്രാർത്ഥനയും സംഘടിപ്പിച്ചു.

തളിപ്പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്ന ചടങ്ങിൽ നാഇബ് ഖാളി ഉമർ നദ്‌വി തോട്ടീക്കീൽ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മഹമൂദ് അള്ളാംകുളം,സി.പി.വി. അബ്ദുല്ല,സി. ഉമ്മർ,കെ. മുസ്തഫ ഹാജി,പി.പി. മുഹമ്മദ് നിസാർ,കെ.വി. മുഹമ്മദ് കുഞ്ഞി,സി. മുഹമ്മദ് സിറാജ്,സിദ്ദീഖ് ഗാന്ധി,സയ്യിദ് ജാബിർ തങ്ങൾ,പി.പി. ഇസ്മാഈൽ,എൻ. അബ്ദുല്ല,ഹനീഫ ഏഴാംമൈൽ,കെ.വി അബ്ദുൽ ഖാദർ,എൻ.എ സിദ്ദീഖ്,അൻഷാദ്‌ കെ എൻ,അജ്മൽ പാറാട്,എം.പി ഇസ്‌ഹാഖ്,എസ് ആലി,ഫൈസൽ ചെറുകുന്നോൻ,പി റഫീഖ്,അഷ്കർ കായക്കൂൽ തുടങ്ങിയവർ സംബന്ധിച്ചു.

Tags