തളിപ്പറമ്പ് മുക്കുന്ന് പ്രജുൽ വധം: മുഴുവൻ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി

Taliparamba Mukkunnu Prajul murder Court acquits all accused

കണ്ണൂർ : തളിപ്പറമ്പ് മുക്കുന്ന് പയാടകത്ത് പ്രജുൽ വധക്കേസിൽ മുഴുവൻ പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് തലശേരി അഡീ. സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് ഫിലിപ്പ് തോമസ് വെറുതെവിട്ടു. മുക്കുന്ന് സ്വദേശികളായ റിട്ട.എസ്.ഐ: എൻ.വി ചന്തുക്കുട്ടി, സഹോദരങ്ങളായ കൃഷ്ണൻ നമ്പ്യാർ, ഭാസ്ക്‌കരൻ നമ്പ്യാർ, കൃഷ്ണൻ നമ്പ്യാരുടെ മക്കളായ പ്രകാ ശൻ, രാധാകൃഷ്ണൻ എന്നിവരെയാണ് വെറുതെവിട്ടത്.

2014 മെയ് 13നായിരുന്നു കേസിനാസ്‌പദമായ സംഭവം. കല്യാ ശേരി കപ്പോത്ത്കാവിനടുത്തുള്ള പയ്യൻപുത്തൻവീട്ടിൽ പ്രഭാക രൻ- യശോദ ദമ്പതികളുടെ മകനായിരുന്നു 22 കാരനായ പ്രജുൽ. ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ വേളയിൽ ഒരുവിഭാഗത്തിന്റെ പ്രചരണബോർഡ് സ്വന്തം പറമ്പിൽ സ്ഥാപിക്കാൻ അനുവ ദിച്ചതിനെത്തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബോർഡ് വെക്കുന്നതിനെ എതിർത്ത അയൽവാസികളായ സംഘം വൈകിട്ട് വീട്ടിലെത്തി പ്രഭാ കരനെയും യശോദയെയും പ്രഭാകരൻ്റെ അളിയൻ ഭാസ്‌കര നെയും ആക്രമിക്കുകയായിരുന്നു.

അക്രമം തടയാൻ ഓടി യെത്തിയ പ്രജുലിനെയും കത്തിവാൾ തുടങ്ങിയ മാരക ആയുധങ്ങൾ ഉപയോഗിച്ച് അക്രമിച്ചുവെന്നാണ് കേസ്. ഗുരു തരമായി പരിക്കേറ്റ പ്രജുൽ ചികിത്സയിൽ കഴിയവെ 21 നാണ് മരണമടഞ്ഞത്. പ്രജുലിൻ്റെ അമ്മയുടെ വീടാണ് മുക്കുന്ന്. പ്രജുൽ ഇവിടെ താമസിച്ചാണ് വിദ്യാഭ്യാസം നടത്തിവന്നിരുന്നത്.
മോറാഴ സ്‌കൂൾ റിട്ട. പ്യൂണായ പിതാന് പ്രഭാകരൻ നടത്തിയ നിയമ യുദ്ധത്തിൽ കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി പ്രമുഖ അഭിഭാഷകൻ സി.കെ ശ്രീധരനെ നിയമിച്ചിരുന്നു. കേസിൽ പ്രതികൾക്കുവേണ്ടി അഡ്വ. നിക്കോളസ് ജോസഫ് ഹാജരായി.

Tags