ലിറ്റിൽ കൈറ്റ്സ് അവാർഡ് നേട്ടത്തിൽ തിളങ്ങി തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ
തളിപ്പറമ്പ് : കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്സ്) സ്കൂളുകളിൽ നടപ്പിലാക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ പ്രവർത്തന മികവിനുള്ള അവാർഡിൽ തിളക്കമാർന്ന നേട്ടവുമായി മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ. ജില്ലയിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്കൂൾ യൂണിറ്റായാണ് തിരഞ്ഞെടുക്കപ്പെട്ടത്.
വിദ്യാർത്ഥികൾക്കിടയിൽ വിവരസാങ്കേതിക വിദ്യയും ഡിജിറ്റൽ സാക്ഷരതയും പ്രോത്സാഹിപ്പിക്കുന്നതിൽ സ്കൂൾ കൈവരിച്ച സ്ഥിരതയാർന്ന മുന്നേറ്റത്തിനുള്ള അംഗീകാരമാണ് പുരസ്കാരം. അനിമേഷൻ, ഹാർഡ്വെയർ, സൈബർ സുരക്ഷ, മൊബൈൽ ആപ്പ് നിർമ്മാണം തുടങ്ങി വിവിധ മേഖലകളിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് മികച്ച പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്.
തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി എം ഷംസുദ്ദീനിൽ നിന്നും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
.jpg)

