ടി. കെ ഗോവിന്ദൻ്റെ തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിക്കുന്നതോടൊപ്പം തളിപ്പറമ്പിലെ എം.എൽ.എയുടെ ഓഫീസ് കണ്ട് അസൂയയും തോന്നുന്നുവെന്ന് മന്ത്രി സണ്ണി ജോസഫ്

taliparamba mla tk govindan office inaugurated minister sunni joseph

തളിപ്പറമ്പ്: ടി. കെ ഗോവിന്ദൻ്റെ തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിക്കുന്നതോടൊപ്പം എം.എൽ.എയുടെ ഓഫീസ് കണ്ട് അസൂയയും തോന്നുന്നുവെന്ന് മന്ത്രി സണ്ണി ജോസഫ്. ചിറവക്ക് ഹാപ്പിനസ് സ്ക്വയറിലെ എം.എൽ എ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ തളിപ്പറമ്പ് ചരിത്രത്തിൽ ഇടം നേടിയ മണ്ഡലമായി മാറി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ടി. കെ ഗോവിന്ദന് ലഭിച്ചു കൊണ്ടിരുന്ന ലീഡ് അവസാന ഘട്ടത്തിൽ കുറയുമെന്നാണ് കരുതിയത്. 

എന്നാൽ എല്ലാ കണക്കു കൂട്ടലും തെറ്റിച്ചാണ് ടി. കെ ഗോവിന്ദൻ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത്. മികച്ച സൗകര്യമാണ് എം എൽ എ ഓഫിസിൽ ഒരുക്കിയിരിക്കുന്നത്. തനിക്ക് അസൂയ തോന്നുന്നുവെന്നും മന്ത്രി പറഞ്ഞു. നല്ല തുടക്കമാണ് ടി കെ ഗോവിന്ദന് ലഭിച്ചത്. സർക്കാരിൻ്റെ ഭാഗത്ത് നിന്നും എല്ലാ പിന്തുണയും ഉണ്ടാകും.  ഓഫിസിൻ്റെ പ്രവർത്തനത്തിൽ നല്ല ശ്രദ്ധ വേണം. ചെയ്യുവാൻ പറ്റുന്ന കാര്യങ്ങൾ എല്ലാം ചെയ്തു കൊടുക്കണം. എല്ലാ കാര്യങ്ങളിലും കൃത്യമായ ചിട്ട പാലിക്കാൻ ഓഫീസ് ചുമതല വഹിക്കുന്നവർ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ പി.കെ സുബൈർ അധ്യക്ഷത വഹിച്ചു. ആന്തൂർ നഗരസഭ ചെയർപേഴ്സൺ വി സതീദേവി,ശ്രീകണ്ഠാപുരം നഗരസഭ ചെയർപേഴ്സൺ Ev രാമകൃഷണൻ, ചപ്പാരപ്പടവ് പ്രസിഡൻ്റ് സജി ഓതറ,കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ്  ഷെമീമ,  സി അജീർ, ടി ജനാർദ്ദൻ, പി.മുഹമ്മദ് ഇക്ബാൽ എന്നിവർ സംസാരിച്ചു.

Tags