തളിപ്പറമ്പ ലൂർദ്ദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് വിദ്യാർത്ഥികൾക്ക് സൗജ്യന്യ നൈപുണ്യ പരിശീലനം 12 മുതൽ
തളിപ്പറമ്പ : ആരോഗ്യ വിദ്യാഭ്യാസരംഗത്ത് നീണ്ട 25 വർഷത്തെ അനുഭവസമ്പത്തുമായി മുന്നേറുന്ന ലൂർദ് എജുക്കേഷനൽ ഇൻസ്റ്റിറ്റിയൂഷന്റെ കണ്ണൂർ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത ലൂർദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി ബിരുദ വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലനം സംഘടിപ്പിക്കാൻ തീരുമാനിച്ചതായി ഡയരക്ടർ രാഖി ജോസഫ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
tRootC1469263">2023-ൽ ആദ്യ ബാച്ചിൽ അഡ്മിഷൻ ആരംഭിച്ച് ബി എസ് സി, കമ്പ്യൂട്ടർ സയൻസ് വിത്ത് എ.ഐ ആൻഡ് എംഎൽ, ബി.സി.എ. ബികോം ഫൈനാൻസ് വിഷയങ്ങളുമായി ആരംഭിച്ച കോളേജ് മൂന്ന് വർഷങ്ങൾക്കിപ്പുറം ബി എസ് സി ഹോട്ടൽ മാനേജ്മെന്റ്, ബിബിഎ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ എന്നീ കോഴ്സുകൾക്ക് കൂടി അംഗീകാരം നേടിയെടുത്തു.

അടുത്ത അക്കാദമിക വർഷത്തിൽ ബിബിഎ ഏവിയേഷൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ്, ബികോം ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് എന്നീ അതി നൂതന കോഴ്സുകൾ കൂടി തുടങ്ങാനുള്ള ശ്രമത്തിലാണ്. നിലവിൽ കണ്ണൂർ കാസർകോട് കോഴിക്കോട് ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ കോളേജിൽ പഠിക്കുന്നുണ്ട്. മികച്ച അധ്യാപകരോടൊപ്പം ചേർന്ന് മികച്ച റിസൾട്ട് ഉണ്ടാക്കിയെടുക്കാനും സാധിക്കുന്നുണ്ട്. 90% ത്തിനു മുകളിൽ വിജയശതമാനം നേടാനും അത് നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്.
ബിരുദസർട്ടിഫിക്കറ്റ് കൊണ്ട് മാത്രം ജോലി ലഭിക്കുന്ന സാഹചര്യമല്ല ഇന്ന് നിലവിലുള്ളതെന്ന് തിരിച്ചറിഞ്ഞാണ് കുട്ടികൾക്ക് ക്യൂ സ്‌പൈഡർ എന്ന പേരിൽ മികച്ച പരിശീലനം നൽകാൻ തീരുമാനിച്ചത്. 17 വർഷത്തെ പ്രവർത്തന പാരമ്പര്യത്തോടെ 6 രാജ്യങ്ങളിൽ അയ്യായിരത്തിലേറെ മൾട്ടി നാഷണൽ കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്ന ബംഗളൂരു ആസ്ഥാനമായ സ്ഥാപനമാണ് 15 ദിവസത്തെ പരിശീലനം നൽകുന്നത്.
ജനുവരി 12 നാണ് പരിശീലനം ആരംഭിക്കുക. പൂർണമായും സൗജ്യമായിട്ടാണ് പരിശീലനം ഒരുക്കുന്നത്. അമ്മാനപ്പാറയിലെ വിപുലീകരിച്ച ക്യാമ്പസിൽ ഈ വർഷം ജൂണിൽ ക്ലാസുകൾ ആരംഭിക്കുന്നതോടെ ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് കോളേജും ആരംഭിക്കാൻ തീരുമാനിച്ചതായും ഡയരക്ടർ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ പ്രിൻസിപ്പാൾ ഡോ.ഡൊമിനിക് തോമസ്, അസോസിയേറ്റ് പ്രഫസർ പി.സുഭാഷ്, അസി.പ്രഫസർ പി.സിജി എന്നിവരും പങ്കെടുത്തു.
.jpg)


