തളിപ്പറമ്പ് കുപ്പം വഴിയുള്ള ഗതാഗതം പുന:സ്ഥാപിച്ചു
Jun 2, 2025, 10:28 IST
തളിപ്പറമ്പ്: ദേശീയപാതയിലെ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന തളിപറമ്പ് കുപ്പം വഴി വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി. ഇന്നലെ മുതൽ ഇരുചക്ര വാഹനങ്ങളും ചെറിയ വാഹനങ്ങളുമാണ് കടത്തിവിട്ടത്.
നേരത്തെ കനത്ത മഴയാലുള്ള മണ്ണിടിച്ചിലിനെ തുടർന്ന് ദേശീയപാതയിലൂടെ പയ്യന്നൂർ ഭാഗത്തേക്ക് പോയി വരുന്ന വാഹനങ്ങൾ പുളിപ്പറമ്പിലുടെ വഴിതിരിച്ചുവിട്ടിരുന്നു.
tRootC1469263">.jpg)


