തളിപ്പറമ്പിൽ കോൺഗ്രസ് വിമത സ്ഥാനാർത്ഥിയായി കൊയ്യം ജനാർദ്ദനൻ : ശനിയാഴ്ച നാമനിർദ്ദേശപത്രിക സമർപ്പിക്കും
Updated: Mar 20, 2026, 10:19 IST
തളിപ്പറമ്പ്: തളിപ്പറമ്പ് അസംബ്ലി നിയോജകമണ്ഡലത്തില്‍ വിമത സ്ഥാനാർത്ഥിയായി കോണ്‍ഗ്രസ് നേതാവ് കൊയ്യം ജനാര്‍ദ്ദനന്‍.ശനിയാഴ്ച്ച 12 മണിക്ക് തളിപ്പറമ്പ് താലൂക്ക് ഓഫീസിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കും.സി.പി.എമ്മില്‍ നിന്നും അസംബ്ലി സീറ്റ് ലഭിക്കാത്തതിനാല്‍ പുറത്തുവന്ന ടി.കെ.ഗോവിന്ദനെ യു.ഡി.എഫ് പിന്തുണയ്ക്കുന്നതിൽ പ്രതിഷേധിച്ചാണ് ജനാര്‍ദ്ദനന്‍ രംഗത്തുവന്നിരിക്കുന്നത്.
തളിപ്പറമ്പിൽ ടി കെ ഗോവിന്ദനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ നാമനിർദേശ പത്രിക നൽകുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് പ്രചരണം ആരംഭിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ അഭിമാനം സംരക്ഷിക്കാൻ അവൻ വരുന്നു എന്ന എഴുത്തുമായുള്ള പോസ്റ്ററുകൾ എല്ലായിടത്തും പ്രത്യക്ഷപ്പെടുന്നുണ്ട്.
.jpg)


