തളിപ്പറമ്പിൻ്റെ ആരോഗ്യരംഗത്ത് അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി 'ജിയോറ ഹോസ്പിറ്റൽ' പ്രവര്‍ത്തനമാരംഭിച്ചു

 taliparamba karimbam Geora hospital inaugurated

തളിപ്പറമ്പ്: തളിപ്പറമ്പിൻ്റെ ആരോഗ്യരംഗത്ത് അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി 'ജിയോറ ഹോസ്പിറ്റൽ' കരിമ്പത്ത് പ്രവര്‍ത്തനമാരംഭിച്ചു.  ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ വ്യത്യസ്തമായ രീതിയില്‍ നാട്ടുകാരും ജീവനക്കാരും ജനപ്രതിനിധികളും വിശിഷ്ടവ്യക്തികളും ചേര്‍ന്നായിരുന്നു ഉദ്ഘാടനം നടത്തിയത്.

നിയുക്ത എം.എല്‍.എ ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍, നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍, വൈസ് ചെയര്‍പേഴ്‌സന്‍ ദീപ രഞ്ജിത്ത്, വ്യാപാരി നേതാക്കളായ കെ.എസ്.റിയാസ്, വി.താജുദ്ദീന്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.മുഹമ്മദ് ബഷീര്‍, തളിപ്പറമ്പ് സഹകരണആശുപത്രി പ്രസിഡന്റ് ടി.ബാലകൃഷ്ണന്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

മാനേജിംഗ് ഡയരക്ടര്‍ മുഹമ്മദ് അഷ്‌ക്കര്‍, ഡോ.ജിയാഫ് നിഹാല്‍, മെഡി കെയര്‍ സൂപ്രണ്ട് ഡോ.എം.ഹസീബ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വീനീത വിജയകുമാര്‍, കമ്യൂണിറ്റി കെ.ര്‍ മാനേജര്‍ ക്രിസ്റ്റിന്‍ വര്‍ഗീസ് എന്നിവര്‍ അതിഥികളെ സ്വീകരിച്ചു. കരിമ്പം ഗവ താലൂക്ക് ആശുപത്രിക്ക് സമീപമാണ് പുതിയ ഹോസ്പിറ്റൽ

വിവിധ വിഭാഗങ്ങളിലായി നൂറിലധികം കിടക്കകളോടു കൂടിയ അത്യാധുനിക സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ന്യൂറോളജി, നെഫ്രോളജി, കാർഡിയോളജി, പ്ലാസ്റ്റിക് സർജറി, ഗൈനക്കോളജി തുടങ്ങി എല്ലാ പ്രമുഖ വിഭാഗങ്ങളും ഇവിടെ പ്രവർത്തിക്കും.

taliparamba-karimbam-Geora-hospital-inaugurated.jpg

എമർജൻസി ഫിസിഷ്യൻ, ന്യൂറോളജിസ്റ്റ്, പീഡിയാട്രീഷ്യൻ എന്നിവരുടെ സേവനം 24 മണിക്കൂറും ലഭ്യമാകും. അത്യാഹിത ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ സജ്ജമായ അത്യാധുനിക ട്രോമ കെയർ യൂണിറ്റ് സൗകര്യവും സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള മെഡിസെപ്പ് (MEDISEP) ഉൾപ്പെടെയുള്ള എല്ലാ പ്രധാന ഇൻഷുറൻസുകളും ഇവിടെ ലഭ്യമാണെന്ന്. 
 

Tags