തളിപ്പറമ്പ മുണ്ട്യക്കാവ് ഒറ്റക്കോല മഹോത്സവം ; തെയ്യം ചിത്രപ്രദർശനവും 'കനലും കനലാടിയും' പരിപാടികൾ സഘടിപ്പിക്കും


തളിപ്പറമ്പ : പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന പൂക്കോത്ത് തെരുവിലെ മുണ്ട്യക്കാവ് ഒറ്റക്കോല മഹോത്സവത്തോടനുബന്ധിച്ച് തെയ്യം ചിത്രപ്രദർശനവും തെയ്യം അനുഭവങ്ങൾ പങ്കുവെക്കുന്ന 'കനലും കനലാടിയും' പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഉത്സവ ആഘോഷ കമ്മിറ്റി ചെയർമാൻ പി മോഹനചന്ദ്രൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഫെബ്രുവരി 13ന് വ്യാഴാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ തളിപ്പറമ്പ് നഗരസഭ ടൗൺ സ്ക്വയറിലാണ് തെയ്യം ചിത്രപ്രദർശനം നടക്കുക. തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം നിർവ്വഹിക്കും. പ്രശസ്ത ഫോട്ടോഗ്രാഫർ ചന്ദ്രൻ മാവിച്ചേരിയാണ് ചിത്രപ്രദർശനം അവതരണം ചെയ്യുന്നത്.

ഫെബ്രുവരി 16ന് ഞായറാഴ്ച രാവിലെ 10 മണിക്ക് പൂക്കോത്ത് തെരുവിലെ തളിപ്പറമ്പ് പൂക്കോത്ത് കൊട്ടാരം ഹാളിൽ വെച്ചാണ് കനലും കലാടിയും പരിപാടി നടക്കുക. ഫോക് ലോറിസ്റ്റ് ഗിരീഷ് പുക്കോത്ത് വിഷയാവതരണം നടത്തും. പ്രമുഖ തെയ്യം കനലാടിമാരായ പിലിക്കോട് മനേഷ്ലാൽ പണിക്കർ ,
തളിപ്പറമ്പ സതീഷ്കൃഷ്ണ പണിക്കർ എന്നിവർ തെയ്യം അനുഭവങ്ങൾ
പങ്ക് വെക്കും . ഫെബ്രുവരി 28, മാർച്ച് 1, 2 തിയ്യതികളിലാണ് ഒറ്റക്കോല മഹോത്സവം നടക്കുക. പൂക്കോത്ത് കൊട്ടാരത്തിൻ്റെ ഉപക്ഷേത്രമാണ് മുണ്ട്യക്കാവ്
വാർത്ത സമ്മേളനത്തിൽ പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡണ്ട്
എം ബാലകൃഷ്ണൻ, ആഘോഷ കമ്മിറ്റി രക്ഷാധികാരി
കെ രമേശൻ, ജനറൽ കൺവീനർ യു ശശീന്ദ്രൻ , പ്രചരണ കമ്മിറ്റി കോ-ഓർഡിനേറ്റർ അഡ്വ: എം വിനോദ് രാഘവൻ, ഫൈനാൻസ് കോ-ഓർഡിനേറ്റർ എം ജനാർദനൻ എന്നിവർ പങ്കെടുത്തു .