തളിപ്പറമ്പ് അഗ്നിശമനനിലയം സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടിക്ക് യാത്രയയപ്പ് നൽകി സ്റ്റാഫ് റിക്രിയേഷൻ ക്ലബ്

Staff Recreation Club bid farewell to Taliparamba Fire Station Officer Premarajan Kakadi
Staff Recreation Club bid farewell to Taliparamba Fire Station Officer Premarajan Kakadi

കണ്ണൂർ : തളിപ്പറമ്പ് അഗ്നിശമനനിലയം സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടിക്ക് സ്റ്റാഫ് റിക്രിയേഷൻ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. റീജ്യണൽ ഫയർ ഓഫിസർ പി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. 29 വർഷത്തെ സുത്യർഹ സേവനത്തിന് ശേഷമാണ് ചുഴലി നിടുവാലൂർ സ്വദേശിയായ പ്രേമരാജൻ കക്കാടി മെയ് 31-ന് സർവീസിൽ നിന്ന് പടിയിറങ്ങുന്നത്. 

tRootC1469263">

1996-ൽ മാങ്ങാട്ടുപറമ്പിലെ ട്രെയിനിങ്ങിനുശേഷം പയ്യന്നൂരിലാണ് ഫയർമാനായി സർവീസിൽ പ്രവേശിച്ചത്. തളിപ്പറമ്പ്, ഇരിട്ടി, മട്ടാഞ്ചേരി, മട്ടന്നൂർ, തൃശൂർ നാട്ടിക നിലയങ്ങളിൽ സേവനമനുഷ്ഠിച്ചു. വയനാട് ചൂരൽമലയിൽ ഉരുൾപൊട്ടൽ മേഖലയിൽ ദൗത്യസംഘത്തെ നയിച്ചിട്ടുണ്ട്. ബ്രഹ്മപുരം തീപിടിത്തം, ചാല-കുപ്പം ടാങ്കർ ദുരന്തങ്ങൾ, ഇരിട്ടി വെള്ളപ്പൊക്കം എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തന ത്തിൽ മുൻനിരയിലുണ്ടായിരുന്നു.

ഒമ്പതോളം സത്സേവന പത്രങ്ങളും അവാർഡുകളും ലഭിച്ചിട്ടുണ്ട്. തളിപ്പറമ്പ് അഗ്നിരക്ഷാനിലയം സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച്ച നടന്ന യാത്രയയപ്പ് ചടങ്ങ് റീജ്യണൽ ഫയർ ഓഫിസർ പി. രഞ്ജിത്ത് ഉദ്ഘാനം ചെയ്തു. അസി. സ്റ്റേഷൻ ഓഫിസർ പി.കെ ജയരാജൻ അധ്യക്ഷത വഹിച്ചു. പി.വി പവിത്രൻ, പി.പി ധനേഷ്, ടി.വി പ്രകാശ് കുമാർ, ടി.വി ഉണ്ണികൃഷ്ണൻ, സഹദേവൻ, സി.വി രവീന്ദ്രൻ, കെ.വി രാജീവൻ തുടങ്ങിയവർ സംസാരിച്ചു.

Tags