തളിപ്പറമ്പിൽ വഴിയിൽ കളഞ്ഞു കിട്ടിയ അര ലക്ഷം രൂപ ഉടമയായ വളം വ്യാപാരിക്ക് കൈമാറി
തളിപ്പറമ്പ്: വഴിയിൽ കളഞ്ഞുകിട്ടിയ അര ലക്ഷ രൂപ വളം വ്യാപാരിയായഉടമക്ക് തിരിച്ചുനല്‍കി.തളിപ്പറമ്പ് ബസ്റ്റാന്റ് പരിസരത്തെ കെ.വി കോംപ്ലക്‌സില്‍ നിന്നും മെയിന്‍ റോഡില്‍ വളം വ്യാപാരിയായ ജെയ്‌സന്റെ പണമാണ് നഷ്ടപ്പെട്ടത്.ഉടന്‍ തന്നെ തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ഭാരവാഹികളും അംഗങ്ങളും ഇടപെടുകയും ശബ്ദസന്ദേശം വഴി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.കോംപ്ലക്‌സ് പരിസരത്തു നിന്നും മുന്‍ വ്യാപാരി കൂടിയായിരുന്ന പൂക്കോത്തു തെരുവിലെ അശോകനാണ് പണം ലഭിച്ചത്.
ഉടന്‍ അസോസിയേഷന്റെ ഭാരവാഹികളുമായി ബന്ധപ്പെട്ട് പണം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയും ചെയ്തു.തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.അജിത്കുമാറിന്റെയും മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികളായ കെ. എസ്.റിയാസ്, വി.താജുദ്ദീന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പോലീസ് സ്റ്റേഷനില്‍ വച്ച് ഉടമക്ക് കൈമാറി. കളഞ്ഞു കിട്ടിയ തുക തിരിച്ചേല്‍പ്പിച്ച അശോകനെ മര്‍ച്ചന്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.
.jpg)

