വിൽപ്പനയ്ക്കായി 104 കുപ്പി മാഹി മദ്യം വീട്ടിൽ സൂക്ഷിച്ചു ; യുവതിയെ പിടികൂടി തളിപ്പറമ്പ് എക്സൈസ് സംഘം

Taliparamba Excise team nabs woman for keeping 104 bottles of Mahe liquor at home for sale.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അസീസ് എയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. യുവതിയുടെ വീട്ടിൽനിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 104 കുപ്പി പുതുച്ചേരി മദ്യം കണ്ടെത്തി. സംഭവത്തിൽ കേരള അബ്കാരി നിയമത്തിലെ 55(i), 58 വകുപ്പുകൾ പ്രകാരം എക്സൈസ് കേസെടുത്തു.

  തളിപ്പറമ്പ് : വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 104 കുപ്പി മാഹി മദ്യവുമായി യുവതിയെ തളിപ്പറമ്പ് എക്സൈസ് സംഘം പിടികൂടി. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പരിയാരം തൊണ്ടന്നൂർ സെന്റ് മേരീസ് നഗറിൽ നടത്തിയ പരിശോധനയിലാണ് 35കാരിയായ ശാലിനി സി. പിടിയിലായത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അസീസ് എയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. യുവതിയുടെ വീട്ടിൽനിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 104 കുപ്പി പുതുച്ചേരി മദ്യം കണ്ടെത്തി. സംഭവത്തിൽ കേരള അബ്കാരി നിയമത്തിലെ 55(i), 58 വകുപ്പുകൾ പ്രകാരം എക്സൈസ് കേസെടുത്തു.

പുതുച്ചേരിയിൽനിന്ന് മദ്യം വീട്ടിലെത്തിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ എക്സൈസിന് ലഭിച്ചതായും കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. ലൈസൻസില്ലാതെ മദ്യം വിൽക്കുന്നതും വിൽപ്പനയ്ക്കായി സൂക്ഷിക്കുന്നതും ശിക്ഷാർഹമാണ്. പ്രതിയെ തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.

പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ രാജേന്ദ്രൻ കെ.കെ., ബിജു വി.വി., എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ മുഹമ്മദ് ഹാരിസ് കെ., രാജീവ് പി.കെ., സിവിൽ എക്സൈസ് ഓഫീസർമാരായ വിനീഷ് കെ., പ്രണവ് ടി., വനിതാ സിവിൽ എക്സൈസ് ഓഫീസർ ജിഷ പി. എന്നിവർ പങ്കെടുത്തു.

Tags