തളിപ്പറമ്പിൽ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Aug 12, 2026, 09:30 IST
തളിപ്പറമ്പ്: വയോധികയെ വീടിന് സമീപത്തെ കവുങ്ങിൻതോട്ടത്തിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി.കുറ്റ്യേരി വെള്ളാവിൽ മകളോടൊപ്പം താമസിച്ചുവരുന്ന മേമഠത്ത് വീട്ടിൽ എം.ജാനകി(76)യാണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് ഒന്നരക്കും 2.20 നും ഇടയിലാണ് വീടിന് സമീപത്തെ സുമിത്രൻ എന്നയാളുടെ പറമ്പിലെ കിണറിൽ ഇവരെ മരിച്ച നിലയിൽ കണ്ടത്.
മക്കൾ: മൃദുല. പരേതനായ മുരളീധരൻ.സഹോദരങ്ങൾ: പരേതരായ ലക്ഷ്മി, നാരായണൻ, പാർവതി. തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിശമനസേനയാണ് മൃതദേഹം പുറത്തെടുത്തത്.ശവസംസ്‌ക്കാരം നാളെ ആഗസ്റ്റ്-12 ന് ഉച്ചക്ക് ശേഷം രണ്ടിന് നെല്ലിപ്പറമ്പ് പൊതുശ്മശാനത്തിൽ നടക്കും.
.jpg)

