തളിപറമ്പിൽ നിയന്ത്രണം വിട്ട കാറിടിച്ച് പരുക്കേറ്റ വഴി യാത്രക്കാരൻ ചികിത്സയ്ക്കിടെ മരിച്ചു

A pedestrian injured after being hit by a car that went out of control in Taliparamba died while undergoing treatment.


തളിപ്പറമ്പ്: അശ്രദ്ധമായി കാറോടിച്ച ഡ്രൈവര്‍ ഇടിച്ചുവീഴ്ത്തിയ കാല്‍നടയാത്രക്കാരന്‍ ചികില്‍സയിലിരിക്കെ മരിച്ചു.തൃച്ചംബരം പെട്രോള്‍പമ്പിന് സമീപത്തെ മാധവിനിവാസില്‍ എം.വി.അനീഷിഷാണ്(43)മരിച്ചത്.പത്മനാഭന്‍-ജാനകി ദമ്പതികളുടെ മകനാണ്.സഹോദരങ്ങള്‍:: ലതീഷ്(സിവില്‍ പോലീസ് ഓഫീസര്‍), രേഷ്മ.

ശവസംസ്‌ക്കാരം പിന്നീട്.ജൂലൈ 17 ന് രാത്രി 7.40 നായിരുന്നു സംഭവം.തൃച്ചംബരം ക്ഷേത്രം റോഡിലുള്ള ഒയാസിസ് ഗ്രാന്റ് ഓഡിറ്റോറിയത്തിന് മുന്നിലെ റോഡിലൂടെ വീട്ടിലേക്ക് നടന്നുപോയ അനീഷിനെ കെ.എല്‍-59 യു-3131 നമ്പര്‍ കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു.ഡ്രൈവര്‍ തളിപ്പറന്വ് കുറ്റിക്കോലിലെ ഷിബു കല്ലാട്ടിന്റെ പേരിലാണ് കേസ്.തലക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.

Tags