ഇടതുസര്‍ക്കാരിന്റെ തുടര്‍ഭരണത്തിന് കരുത്ത് പകരാന്‍ ചരിത്ര വിജയം ഉറപ്പാക്കി തളിപ്പറമ്പ് മണ്ഡലം കണ്‍വന്‍ഷന്‍

Taliparamba constituency convention secures historic victory to strengthen Left government continued rule

തളിപ്പറമ്പ്;  ഇടതുസര്‍ക്കാരിന്റെ തുടര്‍ഭരണത്തിന് കരുത്ത് പകരാന്‍ ചരിത്ര വിജയം ഉറപ്പാക്കി തളിപ്പറമ്പ് മണ്ഡലം കണ്‍വന്‍ഷന്‍. തളിപ്പറമ്പ് മണ്ഡലത്തിന്റെ വികസന തുടര്‍ച്ചക്കും കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനുവേണ്ടിയുള്ള പ്രവത്തനങ്ങള്‍ മണ്ഡലത്തില്‍ തുടങ്ങിയതിന്റെ ആദ്യപ്രഖ്യാപനമാണ് ജനകീയ കണ്‍വന്‍ഷന്‍.

tRootC1469263">

യുഡിഎഫിന്റെയും ബിജെപിയുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും കള്ള പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് ഇടതുപക്ഷം മൂന്നാമതും തുടര്‍ഭരണത്തി ലെത്തേണ്ടത് അനിവാര്യമാണെന്ന് വിളിച്ചോതുന്നതായിരുന്നു കൺവൻഷനിലെ പങ്കാളിത്തം. കാക്കാത്തോട്‌ ബസ്‌ സ്‌റ്റാൻഡിൽ ഒരുക്കിയ കൺവൻഷനിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരങ്ങൾ   പങ്കെടുത്തു. 

സിപിഐ എം  സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ വി ഗോപിനാഥ് അധ്യക്ഷ നായി. സ്ഥാനാർഥി പി കെ ശ്യാമള, എ പ്രദീപൻ, സജി കുറ്റ്യാനിമറ്റം, കെ കെ ജയപ്രകാശ്, സി വത്സൻ, ടി അഷറഫ്, അഡ്വ. മധുസൂദനൻ, ഷാജി ജോസഫ്, കെ സാജൻ, ജയ്സൺ ചെമ്പേരി, പി വിനോദ് കുമാർ എന്നിവർ സംസാരിച്ചു. രക്തസാക്ഷി ധീരജ് രാജേന്ദ്രൻ്റെ അച്ഛൻ ജി രാജേന്ദ്രൻ, നടൻ സന്തോഷ് കീഴാറ്റൂർ, സംവിധായകൻ ഷെറി, നാടകനടി രജിത മധു, വ്യവസായ പ്രമുഖൻ മൊട്ടമ്മൽ രാജൻ,ഡോ. മുകുന്ദൻ, 
 തുടങ്ങിയവർ പങ്കെടുത്തു. കെ സന്തോഷ് സ്വാഗതം പറഞ്ഞു.ഭാരവാഹികൾ : കെ വി ഗോപിനാഥ് (ചെയർമാൻ), കെ സന്തോഷ് (കൺവീനർ).

Taliparamba-constituency-convention-secures-historic-victory-to-strengthen-Left-government-continued-rule.jpg

Tags