തളിപ്പറമ്പിൽ വീടിനടുത്തുള്ള വഴിയിൽ കുഴഞ്ഞുവീണ വയോധിക ചികിത്സയ്ക്കിടെ മരണമടഞ്ഞു
Updated: Oct 12, 2026, 09:40 IST
തളിപ്പറമ്പ് : വീടിനടുത്തുള്ള വഴിയിൽ കുഴഞ്ഞു വീണു കിടന്ന വയോധിക ചികിത്സയ്ക്കിടെ മരണമടഞ്ഞു. ചെറുപാറയിലെ കുന്നുനോലിൽ പൊന്നമ്മ (76)യാണ് മരണമടഞ്ഞത്.ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് ഇവരെ വീടിനടുത്തുള്ള വഴിയിൽ വീണു കിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.
സംസ്കാരം ഇന്ന് തിങ്കളാഴ്ച വൈകുന്നേരം മുന്നിന് തിമിരി പൊതുശ്മശാനത്തിൽ.ഭർത്താവ്: പരേതനായ രവീന്ദ്രൻ.മക്കൾ: ബിജു, ബിനു, മിനി.
മരുമക്കൾ: സിന്ധു, ബിജു, പ്രകാശൻ.
.jpg)


