തളിപ്പറമ്പിൽ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി

A python that entered a chicken coop in Taliparamba was captured.

തളിപ്പറമ്പ്: പട്ടുവത്ത് കോഴികൂട്ടിൽ കയറി കോഴിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ ഫോറസ്റ്റ് റെസ്ക്യൂ ടീം പിടികൂടി. പട്ടുവം കടവിലെ പള്ളക്കൻ തറമ്മൽ മുസ്തഫയുടെ വീട്ടിലെ കോഴികൂട്ടിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പെരുമ്പാമ്പ് കയറിയത്. ഉച്ചയ്ക്ക് കോഴികൾക്ക് തീറ്റ നൽകാൻ വീട്ടുകാർ കൂട്ടിനടുത്തേക്ക് എത്തിയപ്പോഴാണ് കൂട്ടിനുള്ളിൽ പെരുമ്പാമ്പിനെ കണ്ടെത്തിയത്. കൂട്ടിലുണ്ടായിരുന്ന അഞ്ചോളം കോഴികളിൽ ഒന്നിനെ പാമ്പ് വിഴുങ്ങിയിരുന്നു.

വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നിന്ന് റെസ്ക്യൂവർ ശുചീന്ദ്രൻ മൊട്ടമ്മൽ സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി. തുടർന്ന് അതിനെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിട്ടു. സംഭവമറിഞ്ഞ് പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ദിവാകരൻ, വൈസ് പ്രസിഡന്റ് എം. വർണ്ണ, പഞ്ചായത്ത് അംഗങ്ങളായ കെ.കെ. സൈഫുദ്ദീൻ, പി.എസ്. ശശികല തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

Tags