തളിപ്പറമ്പിൽ വീട്ടിൽ കയറി ദമ്പതികളെ മർദ്ദിച്ച മൂന്നു പേർക്കെതിരെ കേസ്

Minor girl raped; accused arrested by police

തളിപ്പറമ്പ് : വീട്ടിൽ കയറി ദമ്പതികളെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത മൂന്നു പേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. കൂവേരി ഒടുവള്ളിത്തട്ടിലെ 49കാരി യുടെ പരാതിയിലാണ് അഭിലാഷ്, നിധീഷ്, രതീഷ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു 22 ന് ഞായറാഴ്ച രാത്രി 8.30 മണിക്കാണ് സംഭവം. 

ഒന്നാം പ്രതിയെ അമ്മംകുളത്തുള്ളവിനോദിനെ കൊണ്ട് അടിപ്പിച്ചത് പരാതിക്കാരിയുടെ ഭർത്താവ് ആണെന്ന് തെറ്റിദ്ധരിച്ച് പ്രതികൾ വീട്ടിൽ കയറി ഭർത്താവിനെ മുറ്റത്തേക്ക് വലിച്ചിടുകയും മർദ്ദിക്കുകയും തടയാൻ ചെന്ന പരാതിക്കാരിയുടെ ചെവിക്കും കവിളിനും അടിക്കുകയും അശ്ലീലഭാഷയിൽ ചീത്തവിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
 

Tags