കൂട്ടുപുഴയിൽ മൂന്ന് ലക്ഷം രൂപയുടെ ലഹരിമരുന്നുമായി തളിപ്പറമ്പ് സ്വദേശിയായ യുവാവ് അറസ്റ്റിൽ

taliparamba arrested koottupuzhadrugs
taliparamba arrested koottupuzhadrugs

കണ്ണൂർ: കൂട്ടുപുഴയിൽ പോലീസ് ചെക്ക് പോസ്റ്റിൽ വൻ ലഹരിമരുന്ന് വേട്ട .വിപണിയിൽ മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന മാരകലഹരിമരുന്നായ 53 ഗ്രാം എം ഡി എം എയുമായി യുവാവിനെ പോലീസ് പിടികൂടി.തളിപ്പറമ്പ് ഞാറ്റുവയൽ സ്വദേശി എം. പി. മൻസൂറിനെ (36)യാണ് ഇരിട്ടി എസ്.ഐ.ഷറഫുദ്ദീനും സംഘവും കണ്ണൂർ റൂറൽ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.

Also Read :- മുടി വളരും എന്ന് കേട്ട് 'റോസ്‌മേരി' ഉപയോഗിച്ചവർ ആണോ നിങ്ങൾ ? എങ്കിൽ ഇതറിഞ്ഞോളൂ ....

പോലീസ് പരിശോധനക്കിടയിൽ കുതറി ഓടി പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു .പരിക്ക് പറ്റിയ ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നർകോട്ടിക് സെൽ ഡിവൈ.എസ്.പി. പി. കെ. ധനജ്ഞയബാബുവിന്റെ മേൽനോട്ടത്തിൽ റൂറൽ പൊലിസ് ജില്ലാ അതിർത്തിയിൽ അതിശക്തമായ പരിശോധനയാണ് നടത്തിവരുന്നത്.

Tags