മുടി വളരും എന്ന് കേട്ട് 'റോസ്‌മേരി' ഉപയോഗിച്ചവർ ആണോ നിങ്ങൾ ? എങ്കിൽ ഇതറിഞ്ഞോളൂ ....
നല്ല ഇടതൂർന്ന തലമുടി ആഗ്രഹിക്കാത്തവരായി ആരും കാണില്ല. അത് കൊണ്ട് തന്നെ മുടിയുടെ സംരക്ഷണത്തിൽ കുറച്ചു മാസങ്ങളായി ട്രെൻഡിങ് ഉള്ള ഒരു ഉൽപ്പന്നമാണ് റോസ്‌മേരി വാട്ടർ ,റോസ്‌മേരി ഓയിൽ തുടങ്ങിയവ.
പലരും ഈ അടുത്ത കാലത്താണ് കൂടുതലായി റോസ് മേരി ഇലകളെക്കുറിച്ചും അതിൻ്റെ ഗുണങ്ങളെക്കുറിച്ചും അറിയാൻ തുടങ്ങിയത്. മുടികൊഴിച്ചിൽ മാറ്റി മുടി നന്നായി വളർത്തിയെടുക്കാൻ ഏറെ സഹായിക്കുന്നതാണ് റോസ് മേരി ഇലകൾ. ഇത് ഉപയോഗിച്ച് തയാറാക്കുന്ന റോസ് മേരി വാട്ടർ മുടിയിൽ പുരട്ടുന്നത് വളരെ നല്ല ഗുണങ്ങളാണ് നൽകുന്നത്.
റോസ്‌മേരി ഇലകൾ മുടിയെ കരുത്തുള്ളതാക്കാനും മുടികൊഴിച്ചിൽ കുറയ്ക്കാനുമെല്ലാം സഹാകമാണ്.
റോസ്മേരി വെള്ളത്തിൻ്റെ ഏറ്റവും ശ്രദ്ധേയമായ ഗുണങ്ങളിൽ ഒന്ന് മുടി വളർച്ച വേഗത്തിലാക്കുന്നു എന്നതാണ്. മുടിയുടെ ഘടനയെ ശക്തിപ്പെടുത്തുന്നതിലൂടെ, റോസ്മേരി വെള്ളം പൊട്ടൽ കുറയ്ക്കുകയും ശക്തവും ആരോഗ്യകരവുമായ മുടി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ആരോഗ്യമുള്ള തലയോട്ടി നിലനിർത്തുന്നത് മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. റോസ്മേരി വെള്ളത്തിലെ ആൻറി ബാക്ടീരിയൽ, ആൻ്റിഫംഗൽ ഗുണങ്ങൾ താരനെ അകറ്റുന്നു. ഇത് തലയോട്ടി വൃത്തിയായും അണുബാധയില്ലാതെയും നിലനിർത്താൻ സഹായിക്കുന്നു.
റോസ്മേരി വെള്ളത്തിന് പ്രകൃതിദത്ത കണ്ടീഷണറായി പ്രവർത്തിക്കാൻ കഴിയും. ഇത് മുടിക്ക് ജലാംശവും ഈർപ്പവും നൽകുന്നു. ഇത് മുടി മൃദുവാക്കാനും സഹായിക്കുന്നു. റോസ്മേരി വെള്ളം തലയോട്ടിയിൽ മസാജ് ചെയ്യുന്നത് രക്തചംക്രമണം ഗണ്യമായി മെച്ചപ്പെടുത്തും. ഈ വർദ്ധിച്ച രക്തയോട്ടം നിലവിലുള്ള മുടി വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. റോസ്മേരി വെള്ളം ഉപയോഗിച്ച് പതിവായി തലയോട്ടിയിൽ മസാജ് ചെയ്യുന്നത് കൂടുതൽ പ്രതിരോധശേഷി നൽകുന്നു.
നിങ്ങൾ പതിവായി ഉപയോഗിക്കുന്ന ഓയിൽ തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യുക. ശേഷം റോസ്മേരി വെള്ളം സ്പ്രേ ചെയ്ത് മസാജ് ചെയ്യുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുക. മുടിവളർച്ചയ്ക്ക് ഇങ്ങനെ ചെയ്യുന്നത് സഹായിക്കും.