തളിപ്പറമ്പിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ സ്വർണ മാല കവർന്നതായി പരാതി
തളിപ്പറമ്പ്: മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് പൂമംഗത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ ഒരു പവന്‍ സ്വര്‍ണമാല കവര്‍ന്നു.പൂമംഗലം പറവളത്തെ കോളിയാടന്‍ വീട്ടില്‍ കല്യാണിയുടെ 1.20,000 രൂപ വിലമതിക്കുന്ന ഒരു പവന്‍ സ്വര്‍ണമാലയാണ് പൊട്ടിച്ചെടുത്തത്.ഇന്നലെ രാത്രി 8.15 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
പോലീസ് രാത്രി തന്നെ സ്ഥലത്തെത്തി അന്വേഷണം നടത്തി.നാട്ടുകാരും പോലീസും രാത്രി പതിനെന്നരവരെ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാവിവെ കണ്ടെത്താനായില്ല.കല്യാണി ഒറ്റക്ക് താമസിക്കുന്നത് അറിയാവുന്ന ആരോ ആയിരിക്കാം കവര്‍ച്ചക്കാരനെന്ന് കരുതുന്നു.അയല്‍വീട്ടിലും ഇന്നലെ ആളുണ്ടായിരുന്നില്ല.ഇത് വ്യക്തമായി അറിയാവുന്ന പ്രദേശവാസിയായ ആരോ ആയിരിക്കാമെന്നാണ് പോലീസ് പറയുന്നത്.പോലീസിന് ചില സൂചനകള്‍ ലഭിച്ചതായാണ് വിവരം.
.jpg)

